ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍
- Published by:Rajesh V
- news18-malayalam
Last Updated:
തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽനിന്ന് വിമാനത്തിൽ ഇവർ രാജ്യം വിട്ടിരുന്നു
ന്യൂഡൽഹി: ഗോവ നിശാക്ലബിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്.
തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽനിന്ന് വിമാനത്തിൽ ഇവർ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം തായ്‌ലാൻഡിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 7ന് പുലർച്ചെ 1.17 ന് സൗരഭും ഗൗരവും തായ്‌ലാൻഡിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. സർവീസുകൾ താറുമാറായ ഇൻഡിഗോയുടെ വിമാനത്തിൽ ഇവർ കടന്നത് പോലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു. ക്ലബിൽ അഗ്നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര.
advertisement
അറസ്റ്റ് ഭയന്ന് ഇവർ ഇന്ത്യയിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ക്ലബിലെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും അധികാരികളുടെ പ്രതികാര നടപടികൾക്ക് ഇരയായെന്നും അവർ കോടതിയെ അറിയിച്ചു. തായ്‌ലാൻഡിലേക്കുള്ള അവരുടെ യാത്ര രക്ഷപ്പെടലല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്ന ബിസിനസ് മീറ്റിങ് ആയിരുന്നു എന്നും അവർ അവകാശപ്പെടുന്നു.
Summary: The Luthra brothers, owners of the Goa club where 25 people were killed in a fire, have been detained in Thailand and are expected to be brought back to India soon, officials said. The two have been taken to detention centres in Phuket, and Indian teams have established contact with Thai authorities as the process to secure their return has been initiated.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 11, 2025 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍










