പരിഭ്രാന്തി പടർത്തരുത്;ദുരന്തദൃശ്യങ്ങളില്‍ തീയതിയും സമയവും വേണം;വാര്‍ത്താ ചാനലുകളോട് സർക്കാർ
- Published by:Sarika KP
- news18-malayalam
Last Updated:
തീയതിയും സമയവും നല്‍കുന്നത് പ്രേക്ഷകരില്‍ അനാവശ്യ ഭീതി കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പ്രകൃതിക്ഷോഭങ്ങള്‍ മറ്റ് ദുരന്തങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങളില്‍ തീയതിയും സമയവും നല്‍കണമെന്ന് സ്വകാര്യ വാര്‍ത്താ ചാനലുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം ദുരന്തങ്ങള്‍ നടന്ന സമയത്തെ ദൃശ്യങ്ങള്‍ തന്നെ പിന്നീടുള്ള ദിവസങ്ങളിലെ വാര്‍ത്താ കവറേജിന് പശ്ചാത്തലമായി കാണിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
വയനാട്ടിലേയും ഹിമാചല്‍ പ്രദേശിലേയും ഉരുള്‍പ്പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ദൃശ്യങ്ങള്‍ ചാനലുകളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തിയത്.
അപകടമോ ദുരന്തങ്ങളോ സംഭവിച്ച് ദിവസങ്ങള്‍ക്ക് ശേഷവും പഴയ ദൃശ്യങ്ങള്‍ തന്നെ കാണിക്കുന്നത് അനാവശ്യ ആശയക്കുഴപ്പവും കാഴ്ചക്കാര്‍ക്കിടയില്‍ ഭീതിയുമുണ്ടാക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
'' അതിനാല്‍ ദുരന്തങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, അപകടങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ക്ക് മുകളില്‍ തീയതിയും സമയവും കൂട്ടിച്ചേര്‍ക്കണം. ഇക്കാര്യത്തിന് എല്ലാ സ്വകാര്യ, സാറ്റ്‌ലൈറ്റ് ടിവി ചാനലുകളും പ്രാധാന്യം നല്‍കണം,'' എന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
advertisement
തീയതിയും സമയവും നല്‍കുന്നത് പ്രേക്ഷകരില്‍ അനാവശ്യ ഭീതി കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിലെ സ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളല്ല ഇതെന്ന ബോധം കാഴ്ചക്കാരിലുണ്ടാക്കാനും ഇതിലൂടെ സാധിക്കും.
Summary: The government has asked private news channels to display the date and time on visuals of disasters and natural calamities prominently.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 13, 2024 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പരിഭ്രാന്തി പടർത്തരുത്;ദുരന്തദൃശ്യങ്ങളില്‍ തീയതിയും സമയവും വേണം;വാര്‍ത്താ ചാനലുകളോട് സർക്കാർ