കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ (CDS chopper crash)ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും (Group Captain Varun Singh )മരണത്തിന് കീഴടങ്ങി. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു.
ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമായിരുന്നു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെ കമാന‍്റ് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തിൽ അദ്ദേഹത്തിന് എൺപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇന്ന് രാവിലെയാണ് ക്യാപ്റ്റൻ വരുൺ സിംഗ് മരണപ്പെട്ടതെന്ന് വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
Also Read-
Captain Varun Singh| 'ജീവിതത്തിൽ എന്ത് നേടണമെന്നത് നിർണയിക്കുന്നത് മാർക്കല്ല'; ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട ക്യാപ്റ്റൻ വരുൺ സിങ് സ്‌കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത്കഴിഞ്ഞ വർഷം തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ സാങ്കേതിക തകരാർ ഒഴിവാക്കി വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.