ഹരിയാന എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം

Last Updated:

മകളാണ് രക്തത്തിൽ കുളിച്ച നിലയിലെ മൃതദേഹം ആദ്യം കണ്ടത്

 IPS officer Y Puran Kumar
IPS officer Y Puran Kumar
ന്യൂഡൽഹി: ഹരിയാന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) വൈ. പുരണ്‍ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച ഉച്ചയോടെ ചണ്ഡീഗഡിലെ സെക്ടർ 11-ലെ പുരണ്‍ കുമാറിന്റെ വസതിയിലാണ് സംഭവം. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.
സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പൂരണ്‍ കുമാറിന്റെ മകളാണ് രക്തത്തിൽ കുളിച്ച നിലയിലെ മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധരടക്കമുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
2010 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പൂരണ്‍ കുമാറിന്റെ ഭാര്യ അംനീത് പി. കുമാർ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. നിലവിൽ മുഖ്യമന്ത്രിയോടൊപ്പമുള്ള പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി ഔദ്യോഗിക ആവശ്യത്തിനായി അവർ ജപ്പാനിലാണ്.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/India/
ഹരിയാന എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം
Next Article
advertisement
ഹരിയാന എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം
ഹരിയാന എഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയതെന്ന് സംശയം
  • ഹരിയാന എഡിജിപി വൈ. പുരണ്‍ കുമാറിനെ ചണ്ഡീഗഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  • മകളാണ് രക്തത്തിൽ കുളിച്ച നിലയിലെ പിതാവിന്റെ മൃതദേഹം ആദ്യം കണ്ടത്, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • പൂരണ്‍ കുമാറിന്റെ ഭാര്യ, ഐ.എ.എസ്. ഉദ്യോഗസ്ഥയായ അംനീത് പി. കുമാർ, ഔദ്യോഗിക ആവശ്യത്തിനായി ജപ്പാനിലാണ്.

View All
advertisement