പാകിസ്ഥാൻ സൈന്യത്തിനും ഐഎസ്‌ഐക്കും വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാന വിദ്യാർത്ഥി അറസ്റ്റിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷ വിവരങ്ങൾ ഐഎസ്‌ഐക്ക് നൽകിയെന്ന് ചോദ്യം ചെയ്യലിൽ ദേവേന്ദ്ര സിംഗ് പറഞ്ഞു
ചണ്ഡിഗഡ്: പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ ഹരിയാന വിദ്യാർത്ഥി അറസ്റ്റിൽ. ഹരിയാനയിലെ മസ്ത്ഗഡ് ചീക ഗ്രാമത്തിൽ നിന്നുള്ള 25-കാരനായ പിജി ഡിപ്ലോമ വിദ്യാർത്ഥിയായ ദേവേന്ദ്ര സിംഗാണ് അറസ്റ്റിലായത്. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ സൈന്യത്തിനും ഐഎസ്‌ഐക്കും ഇയാൾ കൈമാറിയതായി ഡിഎസ്പി ( Deputy Superintendent of Police) കൈതാൽ വീർഭാൻ പറഞ്ഞു.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അയാൾ വെളിപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഐഎസ്‌ഐക്ക് നൽകിയെന്ന് ദേവേന്ദ്ര സിംഗ് പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
"കൈതാൽ ജില്ലാ പോലീസിന് ഇന്റലിജൻസ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ പ്രത്യേക ഡിറ്റക്ടീവ് സ്റ്റാഫ് മസ്ത്ഗഡ് ചീക്ക ഗ്രാമത്തിലെ നർവാൾ സിങ്ങിന്റെ മകൻ ദേവേന്ദ്രയെ അറസ്റ്റ് ചെയ്തു. സൈബർ പോലീസ് സ്റ്റേഷനിലെ ഞങ്ങളുടെ ജീവനക്കാർ അയാളുടെ പക്കൽ നിന്ന് കണ്ടെത്തിയ ഉപകരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്." - പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പഞ്ചാബിലെ ഒരു കോളേജിൽ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ദേവേന്ദ്ര സിംഗ്. കഴിഞ്ഞ വർഷം നവംബറിൽ അദ്ദേഹം പാകിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരയിലേക്ക് ഇയാൾ തീർത്ഥാടനം നടത്തി. അവിടെ വെച്ച് പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ ചില വ്യക്തികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് 24 കാരനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ഹരിയാനയിലെ പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന നൗമാന്‍ ഇലാഹി(24)യാണ് ബുധനാഴ്ചയാണ് അറസ്റ്റിലായത്.
advertisement
അമൃത്സറിലെ ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന്റെ ഐഎസ്‌ഐക്ക് നൽകിയെന്നാരോപിച്ച് പഞ്ചാബ് പോലീസ് നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
May 17, 2025 10:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാൻ സൈന്യത്തിനും ഐഎസ്‌ഐക്കും വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാന വിദ്യാർത്ഥി അറസ്റ്റിൽ