കുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിലെന്ന് മുസ്ലിം പുരോഹിതൻ; മറുപടിയുമായി ഹിന്ദു സന്യാസിമാർ
- Published by:Rajesh V
- news18-malayalam
Last Updated:
ഹിന്ദുക്കളും മുസ്ലീങ്ങളെപോലെ ഹൃദയവിശാലത കാണിക്കണമെന്നും മുസ്ലീങ്ങളെ മേളയിൽ സ്റ്റാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ആവശ്യപ്പെട്ടിരുന്നു. മുസ്ലീം സമുദായം ഈ ഭൂമി ഹിന്ദുക്കൾക്ക് സൗജന്യമായി നൽകിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്ന വീഡിയോ സന്ദേശമാണ് വിവാദമായത്
കുംഭമേള നടക്കുന്നത് പ്രയാഗ് രാജിലെ വഖഫ് ഭൂമിയിലാണെന്ന മുസ്ലീം പുരോഹിതന്റെ വാദം വിവാദമായി. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഹിന്ദു സന്യാസിമാർ രംഗത്തെത്തി. ഹിന്ദുക്കളും മുസ്ലീങ്ങളെപോലെ ഹൃദയവിശാലത കാണിക്കണമെന്നും മുസ്ലീങ്ങളെ മേളയിൽ സ്റ്റാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി ആവശ്യപ്പെട്ടിരുന്നു. മുസ്ലീം സമുദായം ഈ ഭൂമി ഹിന്ദുക്കൾക്ക് സൗജന്യമായി നൽകിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്ന വീഡിയോ സന്ദേശമാണ് വിവാദമായത്.
മുസ്ലീം പുരോഹിതൻ പറഞ്ഞത് എന്ത്?
ജനുവരി 13 ന് ആരംഭിക്കുന്ന മഹാകുംഭമേളക്കായി വഖഫ് ഭൂമി വിനിയോഗിക്കുന്നതിൽ വിദ്വേഷം പ്രകടിപ്പിക്കാത്തതുൾപ്പെടെയുള്ള വിശാലഹൃദയമാണ് മുസ്ലീങ്ങൽ എല്ലായ്‌പ്പോഴും പ്രകടിപ്പിക്കുന്നതെന്ന് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു. കുംഭമേളയിൽ നിന്ന് മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്ന് ആവർത്തിച്ച് ആഹ്വാനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് മാത്രമല്ല, സനാതന ധർമത്തിൽ വിശ്വസിക്കാത്ത ആർക്കും മേള പ്രദേശത്ത് സ്റ്റാളുകൾ സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും അഖിലേന്ത്യ അഖാര പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങൾക്ക് ഒരു ബിസിനസ്സും നൽകരുതെന്ന് അവർ ഭക്തരോടും ആവശ്യപ്പെട്ടിട്ടുണ്ട്,” ബറേൽവി വീഡിയോ സന്ദേശത്തിൽ പറയുന്നു.
advertisement
ഇത്തരം ഇടുങ്ങിയ ചിന്താഗതികൾ ഉപേക്ഷിക്കേണ്ടിവരുമെന്നും മുസ്ലീങ്ങൾ കാണിച്ച അതേ ഹൃദയവിശാലത അവരും (ഹിന്ദുക്കൾ) പ്രകടിപ്പിക്കണമെന്നും ബറേൽവി പറഞ്ഞു. കുംഭമേളയ്ക്ക് ഉപയോഗിക്കുന്ന വഖഫ് ഭൂമിയെക്കുറിച്ച് അവർ (മുസ്ലിംകൾ) എതിർപ്പൊന്നും ഉന്നയിച്ചിട്ടില്ല," അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പ്രതികരണം
ബിജെപി നേതാവ് അമിത് മാളവ്യ, മുസ്ലിം പുരോഹിതന്റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്യുകയും മുസ്ലീം പുരോഹിതർക്ക് വഖഫ് നിയമം ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.
प्रयागराज में, जहां महाकुंभ मेला आयोजित हो रहा है, वह 54 बीघा जमीन वक्फ बोर्ड की है: मौलाना शहाबुद्दीन रज़वी
वक्फ का कानून नासूर बन चुका है। pic.twitter.com/zwwzWcbNOL
— Amit Malviya (@amitmalviya) January 5, 2025
advertisement
ഹിന്ദു സന്യാസിമാരുടെ പ്രതികരണം
കുംഭമേള നടക്കുന്ന സ്ഥലം ഗംഗാമാതാവിന്റേതാണെന്നും മുസ്ലീം പുരോഹിതന്റെ മാനസിക നിലയ്ക്ക് പ്രശ്നമുണ്ടെന്നും രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു.
“അദ്ദേഹത്തിന്റെ മാനസികാവസ്ഥയ്ക്ക് തകരാറുണ്ട്. ഒരു നല്ല ആശുപത്രിയിൽ ചികിത്സ തേടണം. മഹാമുനിമാർ ഞങ്ങളുടെ സ്ഥലം സന്ദർശിച്ചിട്ടുണ്ട്, അവർക്ക് അദ്ദേഹത്തിന് ചികിത്സ നൽകാൻ കഴിയും. ഈ ഭൂമി മുഴുവനും ഗംഗ മാതാവിന്റേതാണ്, ഇത്തരം പരാമർശങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കണം. അത്തരം പ്രസ്താവനകൾ നടത്തരുതെന്നും അവരുടെ പരിധിക്കുള്ളിൽ നിൽക്കണമെന്നും രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
advertisement
ആത്മീയ നേതാവ് സ്വാമി ദീപാങ്കർ മുസ്ലീം പുരോഹിതന്റെ പരാമർശങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും അത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
'ഈ ഭൂമി ഞങ്ങളുടേതാണ്, ആ ഭൂമി ഞങ്ങളുടേതാണ്' എന്ന് അവകാശപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകളിൽ ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്യുന്നു. ഇതാണ് കോൺഗ്രസ് സർക്കാർ നൽകിയത് - ഒന്ന് ആരാധന നിയമത്തിലൂടെയും മറ്റൊന്ന് വഖഫ് ബോർഡിലൂടെയും. ഇനിയും എത്ര നാശം നിങ്ങൾ വരുത്തും? ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ കുംഭമേള അടുത്തുവരികയാണ്, അത്തരമൊരു വിശുദ്ധ സമയത്ത് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണം," അദ്ദേഹം പറഞ്ഞു.
advertisement
Summary:Saints slammed the Muslim cleric over his claims that Maha Kumbh mela was being organised on waqf land. Cleric had also asked Hindus to show "large-heartedness" and allow Muslims to run stalls in mela.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 06, 2025 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കുംഭമേള നടക്കുന്നത് വഖഫ് ഭൂമിയിലെന്ന് മുസ്ലിം പുരോഹിതൻ; മറുപടിയുമായി ഹിന്ദു സന്യാസിമാർ







