ഇന്ത്യ-അമേരിക്ക സഹകരണം ലോക നന്മയ്ക്കെന്ന് ജോ ബൈഡൻ; സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Anuraj GR
- news18-malayalam
Last Updated:
'പ്രധാനമന്ത്രി മോദി, വൈറ്റ് ഹൗസിലേക്ക് സ്വാഗതം. അമേരിക്കൻ സന്ദർശനത്തിൽ നിങ്ങളെ ഇവിടെ ആദ്യമായി ആതിഥേയത്വം വഹിക്കുന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്, ”ബൈഡൻ പറഞ്ഞു
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഉജ്ജ്വല സ്വീകരണം. മിലിറ്ററി ഗൺ സല്യൂട്ട് നൽകിയാണ് പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. ഇന്ത്യ-അമേരിക്ക സഹകരണം ലോക നന്മയ്ക്കാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള ആദരമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണം അഭിമാനകരമാണെന്ന് ജോ ബൈഡൻ പറഞ്ഞു.
“യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ്, ”- ബൈഡൻ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ പറഞ്ഞു. ‘പ്രധാനമന്ത്രി മോദി, വൈറ്റ് ഹൗസിലേക്ക് സ്വാഗതം. അമേരിക്കൻ സന്ദർശനത്തിൽ നിങ്ങളെ ഇവിടെ ആദ്യമായി ആതിഥേയത്വം വഹിക്കുന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്, ”ബൈഡൻ പറഞ്ഞു. താൻ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയതെന്ന് ബൈഡൻ പറഞ്ഞു.
“ഇന്ത്യയും യുഎസും ദാരിദ്ര്യം ഇല്ലാതാക്കുക, ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുക, ഉക്രെയ്നിനെതിരായ റഷ്യൻ യുദ്ധം സൃഷ്ടിച്ച ഭക്ഷണ-ഊർജ്ജ അരക്ഷിതാവസ്ഥ പരിഹരിക്കുക എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തും,” ബൈഡൻ പറഞ്ഞു.
advertisement
ഇരു രാജ്യങ്ങളും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ബൈഡനും മോദിയും വ്യക്തമാക്കി. ദേശീയഗാനത്തിന്‍റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ സ്വീകരണത്തിന് ജോ ബൈഡന് നരേന്ദ്ര മോദി നന്ദി പറഞ്ഞു. ആതിഥ്യമര്യാദയ്ക്കും സൗഹൃദത്തിനും നന്ദി പറയുന്നതായി മോദി. ആചാരപരമായ സ്വീകരണം ലഭിച്ചത് വലിയ ആദരവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ബൈഡന് ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ടാമത്തേയും പ്രഥമ വനിത ജിൽ ബൈഡന്റെയും ആതിഥ്യത്തിന് ഒരിക്കൽ കൂടി നന്ദി പറഞ്ഞു.
advertisement
ഊഷ്മളമായ സ്വാഗതത്തിന് പ്രസിഡന്റ് ബൈഡനോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സൗഹൃദത്തിന് നന്ദി, പ്രസിഡന്റ് ബൈഡൻ. യുഎസ് പ്രസിഡന്റ് ബൈഡനും ഞാനും അൽപ്പസമയത്തിനുള്ളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. ഞങ്ങളുടെ ചർച്ചകൾ പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” പ്രധാനമന്ത്രി മോദി പറഞ്ഞു.
#WATCH | PM Modi welcome back to the White House. I am honoured to be the first to host you here on a State visit: US President Joe Biden pic.twitter.com/NZCrNJZwk0
— ANI (@ANI) June 22, 2023
advertisement
‘പ്രധാനമന്ത്രിയായതിന് ശേഷം ഞാൻ പലതവണ വൈറ്റ് ഹൗസ് സന്ദർശിച്ചിട്ടുണ്ട്. ഇത്രയും വലിയ അളവിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനായി വൈറ്റ് ഹൗസിന്റെ കവാടം തുറക്കുന്നത് ഇതാദ്യമാണ്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും ഉറ്റുനോക്കുന്നത്. പ്രതിരോധ മേഖലയിൽ ഉൾപ്പടെ നിർണായക കരാർ ഇരുവരും ചേർന്ന് ഒപ്പുവെക്കുമെന്നാണ് വിവരം. കൂടാതെ എച്ച് 1 ബി വിസാ മാനദണ്ഡങ്ങളിൽ ഉൾപ്പടെ വൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 22, 2023 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യ-അമേരിക്ക സഹകരണം ലോക നന്മയ്ക്കെന്ന് ജോ ബൈഡൻ; സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി