എയർപോർട്ട് വരെ പോകാൻ ടാക്സിക്ക് 5,000 രൂപ; സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ
- Published by:meera_57
- news18-malayalam
Last Updated:
രാവിലെ വിമാനത്താവളത്തിലേക്ക് യാത്ര ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ നിരവധി ക്യാബ് ഡ്രൈവർമാർ ഞെട്ടിപ്പിക്കുന്ന നിരക്കുകൾ പറഞ്ഞതായി യാത്രികൻ
ഹൈദരാബാദിൽ (Hyderabad) നിന്നുള്ള ഒരു വ്യക്തി നഗരത്തിലെ ടാക്സി നിരക്കുകളിലെ വർദ്ധനവിനെക്കുറിച്ചുള്ള തന്റെ നിരാശാജനകമായ അനുഭവവുമായി റെഡിറ്റിൽ. രാവിലെ വിമാനത്താവളത്തിലേക്ക് യാത്ര ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ നിരവധി ക്യാബ് ഡ്രൈവർമാർ ഞെട്ടിപ്പിക്കുന്ന നിരക്കുകൾ പറഞ്ഞതായി വെളിപ്പെടുത്തിയതിനെത്തുടർന്ന് റെഡ്ഡിറ്റിൽ അദ്ദേഹം പോസ്റ്റ് ചെയ്തതാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒക്ടോബർ 28 ന് രാവിലെ 7 മണിക്ക് വിമാനയാത്രയുണ്ടെന്നും, വിമാനത്താവളത്തിലെത്താൻ പുലർച്ചെ 4 മണിയോടെ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഉപയോക്താവ് വിശദീകരിച്ചു. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെയായില്ല.
തന്റെ റെഡ്ഡിറ്റ് പോസ്റ്റിൽ ഉപയോക്താവ് കുറിച്ചതിങ്ങനെ: “ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകാൻ അതിരാവിലെ മറ്റാരെങ്കിലും ഇത്തരം ടാക്സി നിരക്കുകൾ നേരിടുന്നുണ്ടോ? എനിക്ക് ഇന്ന് രാവിലെ 7 മണിക്ക് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. പുലർച്ചെ 4 മണിക്ക് ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്തു. ക്യാബ് ഡ്രൈവർ വിളിച്ച് ഞാൻ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചു. ഞാൻ ‘എയർപോർട്ട്’ എന്ന് പറഞ്ഞു. തുടർന്ന്, ‘അതനുസരിച്ച് കുറച്ച് കൂടുതൽ വേണമെന്നായി' അയാൾ.
advertisement
ആപ്പ് നിരക്കിനപ്പുറം ഒന്നും നൽകില്ലെന്ന് ഉപയോക്താവ് ഡ്രൈവറോട് പറഞ്ഞു. എന്നാൽ ചില റൂട്ടുകൾ മാറിയിട്ടുണ്ടെന്നും കാലതാമസമോ റോഡ് തടസ്സങ്ങളോ ഉണ്ടാകാമെന്നും ഡ്രൈവർ പറഞ്ഞു. അത് ഒരു കാരണമായി ഉപയോഗിച്ച് ഡ്രൈവർ യാത്രയ്ക്ക് 5,000 രൂപ ആവശ്യപ്പെട്ടു.
അതവിടം കൊണ്ടവസാനിച്ചില്ല. മറ്റ് ക്യാബ് ഡ്രൈവർമാരും വളരെ ഉയർന്ന നിരക്കാണ് ഈടാക്കിയതെന്ന് അയാൾ പറഞ്ഞു. അത് 2,000 രൂപയ്ക്കും 6,000 രൂപയ്ക്കും ഇടയിലായിരുന്നു.
ഒടുവിൽ അയാൾ തന്റെ സുഹൃത്തിനെ സഹായത്തിനായി വിളിക്കാൻ തീരുമാനിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, അതിനാൽ ഞാൻ എന്റെ സുഹൃത്തിനോട് എന്നെ കൊണ്ടുവിടാൻ ആവശ്യപ്പെട്ടു. വഴിയിൽ കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾ വളരെ വേഗത്തിലെത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സഹ റെഡ്ഡിറ്റർമാരോട് ഒരു ചോദ്യം ചോദിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്: “വിമാനത്താവളത്തിലേക്കുള്ള ക്യാബുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടോ, അതോ ആളുകൾക്ക് ഉടൻ തന്നെ മറ്റൊരു ക്യാബ് കണ്ടെത്താൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ ഈ ഡ്രൈവർമാർ ഉപഭോക്താക്കളിൽ നിന്ന് അധിക പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണോ?”
Summary: A man from Hyderabad has taken to Reddit to share his frustrating experience with the increase in taxi fares in the city. His post on Reddit garnered attention after he revealed that several cab drivers had quoted shocking rates when he tried to book a ride to the airport in the morning
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 28, 2025 6:04 PM IST


