advertisement

'ഞാനൊരു ഠാക്കൂറാണ്, എന്നോട് കളിക്കല്ലേ': ഉത്തർപ്രദേശിൽ കസ്റ്റമറെ അധിക്ഷേപിച്ച് ബാങ്ക് ജീവനക്കാരി

Last Updated:

ജാതിപരമായ അധിക്ഷേപത്തിനും  തൊഴിൽപരമായ മര്യാദയില്ലാത്തതുമായ പരാമർശത്തിനും എതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

News18
News18
ബാങ്കിലെത്തിയ ഇടപാടുകാനെ ജാതിപരമായി അധിക്ഷേപിച്ച് ജീവനക്കാരി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക് ശാഖയിലാണ് സംഭവം. ജീവനക്കാരിയും ഇടപാടുകാരനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് ജീവനക്കാരി കസ്റ്റമറെ ജാതിപരമായ അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആസ്ത സിംഗ് എന്ന ജീവനക്കാരിയാണ് ഇടപാടുകാരനെ അധിക്ഷേപിച്ചത്. വീഡിയോയിൽ ആസ്ത സിംഗ് തന്റെ ലാപ്ടോപ്പ് ഇടപാടുകാരന് നേരെ പ്രകോപനപരമായി ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. "ഞാനൊരു ഠാക്കൂർ ആണ്, എന്നോട് കളിക്കണ്ട" എന്ന് സിംഗ് പറഞ്ഞതായാണ് ആരോപണം. ജാതിപരമായ അധിക്ഷേപത്തിനും  തൊഴിൽപരമായ മര്യാദയില്ലാത്തതുമായ പരാമർശത്തിനും എതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സംഭവം പ്രൊഫഷണൽ നൈതികതയുടെയും ഉപഭോക്തൃ അവകാശങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത രോഷം പ്രകടിപ്പിച്ചു. ജീവനക്കാരിക്കെതിരെ കർശനമായ അച്ചടക്ക നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു.
advertisement
"എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇതാണോ നിങ്ങൾ ഉപഭോക്താക്കളെ പരിഗണിക്കുന്ന രീതി? വളരെ നന്നായിരിക്കുന്നു" എന്ന് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചു. "നിങ്ങളുടെ ജീവനക്കാരിയുടെ പെരുമാറ്റം കാണൂ" എന്ന് മറ്റൊരാൾ ബാങ്കിനെ ടാഗ് ചെയ്തുകൊണ്ട് കമന്റ് ചെയ്തു. ജീവനക്കാരിക്കെതിരെ കേസെടുക്കണമെന്നും ജോലിയിൽ നിന്ന് പുറത്താക്കണമെന്നും മറ്റൊരാൾ ആവശ്യപ്പെട്ടു.
നിലവിൽ ഈ കാര്യത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ജോലിസ്ഥലത്തെ പരിശീലനം, ഉപഭോക്താക്കളോടുള്ള പെരുമാറ്റം, തൊഴിൽ മേഖലയിലെ ജാതിവിവേചനം എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാനൊരു ഠാക്കൂറാണ്, എന്നോട് കളിക്കല്ലേ': ഉത്തർപ്രദേശിൽ കസ്റ്റമറെ അധിക്ഷേപിച്ച് ബാങ്ക് ജീവനക്കാരി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement