Donald Trump India Visit | ട്രംപിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ സൗഹൃദം ഒരിക്കലും തകരില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
അഹമ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം സുപ്രധാനമാണ്. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ സൗഹൃദം ഒരിക്കലും തകരില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തെയും സംസ്ക്കാരത്തെയും കുറിച്ച് പറഞ്ഞ നല്ലവാക്കുകൾക്ക് താൻ ട്രംപിനോട് നന്ദി പറയുകയാണെന്നും മോദി പറഞ്ഞു. ട്രംപിന്റെ വാക്കുകൾ ഇന്ത്യക്കാർക്ക് മാത്രമല്ല, യു.എസിലെ ഇന്ത്യക്കാർക്കും അഭിമാനമാണ്. എങ്ങനെയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളർന്നു വന്നതെന്ന് യു.എസ് സന്ദർശന വേളയിൽ താൻ നേരിട്ട് മനസിലാക്കിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
കയറ്റുമതിയിൽ യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ്. അമേരിക്കയ്ക്ക് നിക്ഷേപമിറക്കാൻ എല്ലാവിധ സാധ്യതയും നൽകുന്നതാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. ഭീകരതയ്‌ക്കെതിരെ യു.എസും ഇന്ത്യയും ഒന്നിച്ച് പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 24, 2020 4:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Donald Trump India Visit | ട്രംപിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി


