Donald Trump India Visit: 'അതിർത്തിയിലെ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം': പാകിസ്ഥാനോട് ട്രംപ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇസ്ലാമിക തീവ്രവാദത്തിനെതിരെ യു.എസും ഇന്ത്യയും ഒന്നിച്ച് പോരാടുമെന്നും ട്രംപ്.
അഹമ്മദാബാദ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടൻ യു.എസും ഇന്ത്യയും ഒന്നിക്കുന്നു. തീവ്രവാദത്തിനെതിരെ യു.എസും ഇന്ത്യയും ഒന്നിച്ച് പോരാടുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന നമസ്തെ ട്രംപ് പരിപാടിയിലാണ് യു.എസ് പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.
"അടുത്തിടെ ഞങ്ങൾ ഐ.എസിനെതിരെ ആക്രമണം നടത്തി അവരുടെ നേതാവിനെ കൊലപ്പെടുത്തിയിരുന്നു. ഓരോ രാജ്യത്തിനും അവരുടെ അതിർത്തികൾ സുരക്ഷിതമാക്കാൻ അവകാശമുണ്ട്. ഭീകരപ്രവർത്തനത്തിനെതിരെ ഇന്ത്യയും യുഎസും ഒന്നിച്ച് പോരാടും. ഇതിന്റെ ഭാഗമായി അതിർത്തിയിലെ ഭീകര പ്രവർത്തനം അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടും. ''- ട്രംപ് മോട്ടേര പറഞ്ഞു.
advertisement
ഇന്ത്യയും അമേരിക്കയും തമ്മിൽ 21000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറിൽ ഒപ്പിടുമെന്നും അമേരിക്കൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. ഇന്ത്യയുമായുള്ള ബന്ധം വളർത്താനാണ് താൻ ഇന്ത്യയിലേക്ക് വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
Also Read ഇന്ത്യയും അമേരിക്കയും തമ്മിൽ 21000 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പിടും; പ്രഖ്യാപനവുമായി ട്രംപ്
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 24, 2020 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Donald Trump India Visit: 'അതിർത്തിയിലെ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം': പാകിസ്ഥാനോട് ട്രംപ്


