അവധിയിലും കുടുംബത്തിനൊപ്പം പോകാതെ അഭിനന്ദൻ: ശ്രീനഗറിൽ തന്റെ സേനാവിഭാഗത്തിലേക്ക് മടങ്ങിയെത്തി

Last Updated:

പാകിസ്ഥാനിൽ നിന്ന് തിരികെയെത്തിയ അഭിനന്ദൻ ഡീബ്രീഫിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പന്ത്രണ്ട് ദിവസം മുൻപാണ് ലീവിൽ പ്രവേശിച്ചത്.

ന്യൂഡൽഹി : ശ്രീനഗറിലെ തന്റെ സേനാ വിഭാഗത്തിലേക്ക് ഐഎഎഫ് പൈലറ്റ് അഭിനന്ദൻ വർത്തമാൻ മടങ്ങിയെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ. നിലവിൽ സിക്ക് ലീവിലായ അഭിനന്ദൻ കുടുംബത്തിനൊപ്പം ചെന്നൈയിലേക്ക് പോകാതെയാണ് സ്ക്വാ‍ഡ്റണ്ണിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് തിരികെയെത്തിയ അഭിനന്ദൻ ഡീബ്രീഫിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പന്ത്രണ്ട് ദിവസം മുൻപാണ് ലീവിൽ പ്രവേശിച്ചത്.
ചെന്നൈയിലെ കുടുംബവീട്ടിൽ മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ അവസരം ഉണ്ടായിരുന്നു.എന്നാൽ തന്റെ സേനയിലേക്ക് മടങ്ങി വരാനാണ് അഭിനന്ദൻ തീരുമാനിച്ചതെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.
Also Read-തലയുയർത്തി അഭിനന്ദൻ; വാഗാ അതിർത്തി കടന്ന് ഇന്ത്യയിൽ
നാല് ആഴ്ച നീണ്ട സിക്ക് ലീവ് കാലയളവിൽ മെഡിക്കൽ ബോർഡ് അഭിനന്ദന്റെ ശാരീരികക്ഷമത വിശദമായ പരിശോധിക്കും. ഇതിന് ശേഷമാകും തന്‌റെ ഫൈറ്റർ കോക്പിറ്റിലേക്ക് അഭിനന്ദന് മടങ്ങി വരാനാകുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.
advertisement
ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർത്തമാൻ പാക് പിടിയിലാകുന്നത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാൻ ഇദ്ദേഹത്തെ വിട്ടയച്ചു. പാക് സേനയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ തലയുയർത്തി നിന്ന് മറുപടി പറഞ്ഞ അഭിനന്ദന്റെ ദൃശ്യങ്ങൾ ഇന്ത്യയ്ക്ക് തന്നെ അഭിമാനമായിരുന്നു. രാജ്യമൊട്ടാകെ അഭിനന്ദന്റെ ധീരതയെ വാഴ്ത്തുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അവധിയിലും കുടുംബത്തിനൊപ്പം പോകാതെ അഭിനന്ദൻ: ശ്രീനഗറിൽ തന്റെ സേനാവിഭാഗത്തിലേക്ക് മടങ്ങിയെത്തി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement