പുൽവാമ: ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ

Last Updated:

ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാകിസ്ഥാൻ.

ഇസ്ലാമബാദ്: ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാകിസ്ഥാൻ. പുൽവാമയിൽ ആക്രമണം നടത്തിയിട്ട് പാകിസ്ഥാന് എന്തു ഗുണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചോദിച്ചു. ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവ് വേണമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്ഥാന്‍റെ മേൽ ആരോപിച്ചിരിക്കുകയാണ്. ജഡ്ജിയും വിധികർത്താവും ഇന്ത്യ തന്നെയാകുകയാണ്. ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ, ഇമ്രാൻ ഖാൻ പറഞ്ഞു.
ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യയുടെ ആരോപണവും ഇമ്രാൻ ഖാൻ നിഷേധിച്ചു. ഇന്ത്യയെ ആക്രമിച്ചിട്ട് പാകിസ്ഥാന് എന്ത് നേട്ടം ലഭിക്കാനാണ്. സ്ഥിരതയോടെ മുന്നോട്ടു പോകാൻ ശ്രമിക്കുന്ന ഒരു രാജ്യമാണ് തങ്ങളുടേത്. തങ്ങളെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യ തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ അന്വേഷണവുമായി പാകിസ്ഥാൻ സഹകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
കശ്മീരിലെ യുവത്വം മരണത്തെക്കുറിച്ച് ഭയപ്പെടുന്നവരല്ലെന്ന് ഇന്ത്യ മനസ്സിലാക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുടെ ശ്വാസം മുട്ടിക്കുന്ന മാർഗങ്ങളും സൈന്യത്തിന്‍റെ പ്രവർത്തനങ്ങളും കശ്മീർ വിഷയത്തിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ: ഇന്ത്യയുടെ ആരോപണങ്ങൾ തള്ളി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement