HOME » NEWS » India »

മരുമകളുടെ ആത്മഹത്യ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഭർതൃകുടുംബം; നിരപരാധിത്വം തെളിയിക്കാനെന്ന് വിശദീകരണം

കഴിഞ്ഞ രണ്ടു വർഷമായി കോമളിനെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭർതൃവീട്ടുകാർ ഉപദ്രവിക്കുകയാണെന്ന് കോമളിന്റെ മാതാപിതാക്കൾ പറഞ്ഞു. 2019 സെപ്റ്റംബറിലാണ് കോമളും ആശിഷും വിവാഹിതരായത്.

News18 Malayalam | news18
Updated: April 14, 2021, 7:51 AM IST
മരുമകളുടെ ആത്മഹത്യ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഭർതൃകുടുംബം;   നിരപരാധിത്വം തെളിയിക്കാനെന്ന് വിശദീകരണം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 14, 2021, 7:51 AM IST
  • Share this:
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ വീട്ടിൽ ഇരുപത്തിയഞ്ചുകാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവതി വാതിൽ പൂട്ടിയിട്ട് മുറിക്കുള്ളിൽ ആയിരുന്നു ആത്മഹത്യ ചെയ്തത്. എന്നാൽ, യുവതിയുടെ മുറിയുടെ ജനലിന് പിന്നിൽ ഒളിച്ചിരുന്ന ഭർതൃവീട്ടുകാർ ആത്മഹത്യയിൽ നിന്ന് മരുമകളെ രക്ഷിക്കുന്നതിനു പകരം ആത്മഹത്യയുടെ വീഡിയോ പകർത്തി. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ വീഡിയോ വൈറലായി സഹായകമാകുമെന്ന് കരുതിയാണ് തങ്ങൾ വീഡിയോ പകർത്തിയതെന്നാണ് ഭർതൃ വീട്ടുകാരുടെ അവകാശവാദം. വീഡിയോ ഷൂട്ട് ചെയ്ത ഇവർ അത് സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.

അതേസമയം, യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അമ്മായിയമ്മയെയും അമ്മായിയപ്പനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവതിയുടെ ഭർത്താവും ഭർത്താവിന്റെ സഹോദരനും ഒളിവിലാണ്. രണ്ടു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മുസാഫർനഗറിലെ ദാതിയാന ഗ്രാമത്തിൽ ഞായറാഴ്ചയാണ് ഈ സംഭവം ഉണ്ടായത്. ആത്മഹത്യ ചെയ്ത കോമൾ എന്ന യുവതി ഭർത്താവിനും ഭർതൃവീട്ടുകാർക്കും ഒപ്പം താമസിച്ചു വരികയായിരുന്നു.

COVID 19| സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി; കോവിഡ് വ്യാപനം രൂക്ഷമായാൽ 144 പ്രഖ്യാപിക്കാൻ അനുമതി

തിങ്കളാഴ്ച വൈറലായ വീഡിയോയിൽ കോമൾ തന്റെ നീല ദുപ്പട്ട മുറുക്കി കെട്ടുന്നത് കാണാം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതിന്റെ ഉറപ്പ് പരിശോധിക്കുന്നതും കാണാം. ഇതിനിടിൽ വീഡിയോയിൽ 'അവൾ സ്വയം ആത്മഹത്യ ചെയ്തു' എന്ന് മറ്റൊരാൾ പറയുന്ന ശബ്ദവും കേൾക്കാം.

അതേസമയം, വീഡിയോയിൽ ആത്മഹത്യയിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ഭർതൃവീട്ടുകാർ ശ്രമിക്കുന്നതും കാണാമെന്ന് എസ് പി അർപിത് വിജയ് വർഗിയ പറഞ്ഞു. അതേസമയം, കഴിഞ്ഞ രണ്ടു വർഷമായി കോമളിനെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭർതൃവീട്ടുകാർ ഉപദ്രവിക്കുകയാണെന്ന് കോമളിന്റെ മാതാപിതാക്കൾ പറഞ്ഞു. 2019 സെപ്റ്റംബറിലാണ് കോമളും ആശിഷും വിവാഹിതരായത്.

COVID 19 | സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

'വിവാഹത്തിന്റെ സമയത്ത് ഞാൻ അഞ്ചുലക്ഷം രൂപയും ബൈക്കും അവരുടെ കുടുംബത്തിന് നൽകിയിരുന്നു. എന്നാൽ, മരുമകന്റെ പിതാവ് ദേവേന്ദ്രയും മാതാവ് സവിതയും സഹോദരൻ സച്ചിനും ഇതിൽ സന്തുഷ്ടരായിരുന്നില്ല. ആറുമാസം മുമ്പ് അവർ കോമളിനെ അടിക്കുകയും വീടിനു പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. ഗ്രാമത്തിലെ മൂപ്പൻമാരാണ് അവളെ തിരിച്ചയച്ചത്' - പരാതിയിൽ കോമളിന്റെ പിതാവ് അനിഷ കുമാർ കുറിച്ചു.

ഏകദേശം രണ്ടുമാസം മുമ്പ് കോമളിന്റെ ഭർതൃവീട്ടുകാർ 1.2 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും അതല്ലെങ്കിൽ ആശിഷിനെ കൊണ്ട് മറ്റാരെയെങ്കിലും വിവാഹം കഴിപ്പിക്കുമെന്നും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച എഫ് ഐ ആർ ഫയൽ ചെയ്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Joys Joy
First published: April 14, 2021, 7:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories