തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഈ കുരങ്ങന്റെ ലക്ഷ്യമെന്ത്?
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ കുരങ്ങനൊപ്പം വിശാഖപട്ടണത്താണ് നിലവിൽ ബാലാജി പര്യടനം നടത്തുന്നത്.
കുരങ്ങനെ തോളിലേറ്റി വ്യത്യസ്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ആന്ധ്രാപ്രദേശ് സ്വദേശിയായ ബാലാജി. വനം പരിസ്ഥിതി സംരക്ഷണം മുഖ്യ ലക്ഷ്യമായി ഉയർത്തിപ്പിടിക്കുന്ന ബാലാജി 2019ൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തെ വന നശീകരണം വർധിച്ചതായി ആരോപിക്കുന്നു. സംസ്‌ഥാനത്തെ ഓരോ ജില്ലകളെയും കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്ന ബാലാജി നാഗാർജുന സാഗറിൽ നിന്നുമാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. തന്റെ കുരങ്ങനൊപ്പം വിശാഖപട്ടണത്താണ് നിലവിൽ ബാലാജി പര്യടനം നടത്തുന്നത്. നാലാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് 13നാണ് ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പ് നടക്കുക.
സംസ്ഥാനത്ത് വനനശീകരണം വ്യാപകമായതോടെ ഒരുപാട് ആളുകൾക്ക് തങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടമായെന്നും അവർക്ക് താമസിക്കാൻ വീടില്ലാതെയായെന്നും ബാലാജി പറയുന്നു. ചെറുതും വലുതുമായ എല്ലാ മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യകത ചൂണ്ടിപ്പറയുന്ന ബാലാജി വനനശീകരണം തടയുന്ന പരിപാടികളാണ് പ്രചാരണത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അവശേഷിക്കുന്ന വന പ്രദേശങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബാലാജി കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട് തന്റെ അടുത്ത് അഭയം തേടിയതാണ് ഈ കുരങ്ങനെന്നും ദിനവും താൻ അതിനെ പരിപാലിക്കാറുണ്ടെന്നും ബാലാജി പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ടിഡിപിയ്ക്ക് ഏവരും വോട്ട് ചെയ്യണമെന്നും ബാലാജി അഭ്യർത്ഥിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
May 01, 2024 1:50 PM IST