HOME /NEWS /India / ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള മോട്ടോർ വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി

ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള മോട്ടോർ വാഹന രേഖകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടി

istock

istock

നിലവിലെ സാഹചര്യത്തിൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: കാലാവധി അവസാനിക്കുന്ന മോട്ടോർ വാഹന രേഖകളുടെയും ലൈസൻസിന്റെയും സാധുത ഈ വർഷം ഡിസംബർ വരെ നീട്ടി. നേരത്തെ, കാലാവധി കഴിയുന്ന മോട്ടോർ വാഹനരേഖകളുടെയും ലൈസൻസിന്റെയും കാലാവധി ഈ വർഷം സെപ്തംബർ 30 വരെ നീട്ടിയിരുന്നു.

    കോവിഡ് മഹാമാരി കണക്കിലെടുത്താണ് ഡ്രൈവംഗ് ലൈസൻസ് ഉൾപ്പെടെയുള്ള കാലാവധി കഴിയുന്ന മോട്ടോർ വാഹന രേഖകളുടെ സാധുത നീട്ടിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാധുത ജൂൺ 30 വരെ നീട്ടുമെന്ന് മാർച്ച് 30ന് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

    You may also like:കള്ളക്കടത്ത് വഴി ഖുർആൻ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച മന്ത്രിയും സീനിയർ മാൻഡ്രേക്കായ മുഖ്യമന്ത്രിയും [NEWS]മുഖ്യമന്ത്രി അവതാരങ്ങളുടെ മധ്യത്തിൽ'; PWCയിൽ രണ്ട് അവതാരങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA [NEWS] വോളിബോളിലെ പ്രതിരോധ താരങ്ങൾ ഇനി ഒന്നിച്ച്; മലയാളി താരം സൂര്യ ഇനി തമിഴ്നാടിന‍്റെ മരുമകൾ [NEWS]

    മോട്ടോർ വാഹന രേഖകളുടെ പരിധിയിൽ വരുന്ന ഡ്രൈവിംഗ് ലൈസൻസുകൾ, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ്, പെർമിറ്റുകൾ എന്നിവയുൾപ്പെടെയുള്ള രേഖകളുടെ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത - ദേശീയ പാത മന്ത്രാലയം മാർച്ചിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

    നിലവിലെ സാഹചര്യത്തിൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞു.

    First published:

    Tags: Driving licence, Driving license, Driving test