ആക്ടിങ് ഹൈകമ്മീഷണര്‍ ഉള്‍പ്പെടെ കനേഡിയുടെ ആറ് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി
- Published by:ASHLI
- news18-malayalam
Last Updated:
ഒക്ടോബർ 19 ശനിയാഴ്ച രാത്രി 11:59 ന് മുമ്പ് രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട് പ്രഥമ സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റ്‌സ്, ആദം ജെയിംസ് ചുപ്‌ക, പോള ഓർജുവേല എന്നിവരെയാണ് പുറത്താക്കിയത്.
ഒക്ടോബർ 19 ശനിയാഴ്ച രാത്രി 11:59 ന് മുമ്പ് രാജ്യം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുമുണ്ട്.
ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധക്കേസിനെച്ചൊല്ലിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ, ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരികെവിളിച്ച ഇന്ത്യ, നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കുമെന്ന കാര്യത്തിൽ നിലവിലെ കനേഡിയൻ സർക്കാരിലുള്ള വിശ്വാസം നഷ്ടമായതായി വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇത്തരം ആരോപണങ്ങൾ ‘അസംബന്ധവും അടിസ്ഥാനരഹിതവും’ ആണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിലെ കനേഡിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയ ഇന്ത്യ, ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 15, 2024 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആക്ടിങ് ഹൈകമ്മീഷണര്‍ ഉള്‍പ്പെടെ കനേഡിയുടെ ആറ് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കി