പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ: ആഗോള സൂചികയിൽ പിന്തള്ളപ്പെട്ടു

പോഷകഹാരക്കുറവ്, കുട്ടികളുടെ ഭാരക്കുറവ്, വളര്‍ച്ചാമുരടിപ്പ്, ശിശുമരണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്

News18 Malayalam | news18
Updated: October 16, 2019, 2:04 PM IST
പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ: ആഗോള സൂചികയിൽ പിന്തള്ളപ്പെട്ടു
poverty
  • News18
  • Last Updated: October 16, 2019, 2:04 PM IST
  • Share this:
ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയില്‍ 102-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. 117 രാജ്യങ്ങൾ ഉൾപ്പെട്ട സൂചികയിൽ പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം. അയൽ രാജ്യങ്ങളായ ശ്രീലങ്ക (66), നേപ്പാൾ (73), ബംഗ്ലാദേശ് (88), പാകിസ്താൻ (94) എന്നിവ ഇക്കാര്യത്തിൽ ഇന്ത്യയെക്കാൾ മികച്ച നിലയിലാണ്. സെന്‍ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് ഗുരുതരമായി പട്ടിണി ബാധിച്ച രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്നത്..

പോഷകഹാരക്കുറവ്, കുട്ടികളുടെ ഭാരക്കുറവ്, വളര്‍ച്ചാമുരടിപ്പ്, ശിശുമരണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന കണക്കുകളാണ് കുഞ്ഞുങ്ങളുടെ പോഷകാഹാരം സംബന്ധിച്ച് പുറത്തു വരുന്നത്. ആറു മാസം മുതല്‍ 2 വയസ് വരെയുള്ള കുഞ്ഞുങ്ങളിൽ കൃത്യമായ പോഷകാഹാരം ലഭിക്കുന്നത് പത്ത് ശതമനാത്തിൽ താഴെയാണ്.

Also Read-കൊൽക്കത്ത വിട്ട് ഡൽഹിയിൽ എത്തിയ ഗാംഗുലി ബിസിസിഐ വഴി ബിജെപിയിലേക്കോ ?

അതുപോലെ തന്നെ കുട്ടികളിലെ ഭാരക്കുറവിലും ഇന്ത്യ മുന്‍പന്തിയിലാണ്. 20.8 ശതമാനമാണ് ഇന്ത്യയിലെ കുട്ടികളുടെ ഭാരക്കുറവ്. ഇത് ആഗോള പട്ടിണി സൂചികയ്ക്കായി പരിഗണിച്ച രാജ്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കുട്ടികളിലെ വളർച്ചാ മുരടിപ്പിലും 37.9 ശതമാനത്തോടെ ഇന്ത്യ തന്നെ മുന്നിൽ നിൽക്കുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം തടയുന്നതിനായി ശൗചാലയങ്ങൾ നിർമ്മിച്ചിട്ടും ഇപ്പോഴും തുറന്ന സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടക്കുന്നുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നാണ് റിപ്പോർട്ട്. 'ശൗചാലയ നിർമ്മാണങ്ങൾ നടക്കുന്നതിനിടയിലും വെളിയിടങ്ങളിൽ ഇപ്പോഴും മലിനീകരണം നടക്കുന്നുണ്ട്. ഇത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുണ്ട്. കുട്ടികളുടെ വളർച്ചയെയും പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള അവരുടെ കഴിവിനെയും ഇത് സാരമായി ബാധിക്കുന്നു' എന്നാണ് പരാമർശം.

പട്ടിണി സൂചികയിൽ പിന്തളളപ്പെട്ടെങ്കിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക്, ഭക്ഷണത്തിന്റെ അപര്യാപ്തത മൂലമുള്ള പോഷകാഹാരക്കുറവ് , വളർച്ചാ മുരടിപ്പ് വ്യാപനം എന്നിവ  എന്നിവ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണെന്നും പട്ടികയിൽ പറയുന്നു.

First published: October 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading