'കറുത്ത ദിനം'; വിങ്ങിപ്പൊട്ടി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

Last Updated:

ന്യൂസിലാന്‍ഡുകാര്‍ അക്രമത്തിന്റെയും വര്‍ണവിവേചനത്തിന്റെയും പാത പിന്തുടരുന്നവരല്ലെന്നും പ്രധാനമന്ത്രി ജസീന്ത വികാരാധീനയായി പറഞ്ഞു.

ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജസീന്താ അര്‍ഡേണ്‍. രാജ്യത്തെ സംബന്ധിച്ചടുത്തോളം ഇന്ന് കറുത്ത ദിനമാണെന്നും അവര്‍ പ്രതികരിച്ചു. സൈനിക വേഷത്തിലെത്തിയ അക്രമി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വ്യക്തമാക്കി. ഭീകരാക്രമണം എന്നു മാത്രമെ സംഭവത്തെ വിശേഷിപ്പിക്കാനാകൂവെന്നും അവര്‍ പറഞ്ഞു. തീവ്രവാദികള്‍ക്ക് ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്റ്റ്യന്‍ചര്‍ച്ചില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായും അവര്‍ അറിയിച്ചു. ന്യൂസിലാന്‍ഡുകാര്‍ അക്രമത്തിന്റെയും വര്‍ണവിവേചനത്തിന്റെയും പാത പിന്തുടരുന്നവരല്ലെന്നും പ്രധാനമന്ത്രി ജസീന്ത വികാരാധീനയായി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
'കറുത്ത ദിനം'; വിങ്ങിപ്പൊട്ടി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി
Next Article
advertisement
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
  • മലപ്പുറം താനൂരിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ 50കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

  • പകര തീണ്ടാപ്പാറ നന്ദനിൽ അലവി (50) വോട്ട് ചെയ്തതിന് ശേഷം ഹൃദയാഘാതം ഉണ്ടായി.

  • തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 50കാരന്റെ ജീവൻ രക്ഷിക്കാനായില്ല.

View All
advertisement