Diwali| ദീപാവലിക്ക് കേരളത്തിലെ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

Last Updated:

തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചെന്നൈ: ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍-പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
ബെംഗളൂരു-കൊല്ലം സര്‍വീസുകള്‍
06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് എസ്എംവിടി ബംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചക്ക് 12.55ന് കൊല്ലത്ത് എത്തും.
06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 9.45ന് ബെം‌ഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.
06561 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 16ന് വൈകിട്ട് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 06.20ന് കൊല്ലത്ത് എത്തിച്ചേരും.
advertisement
06562 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 17ന് രാവിലെ 10.45ന് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം പുലര്‍ച്ചെ 3.30ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.
പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകും. ഒക്ടോബര്‍ 13ന് രാവിലെ എട്ട് മണി മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കും.
തിരുവനന്തപുരം നോര്‍ത്ത്- ചെന്നൈ എഗ്മോര്‍
06108 തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 21ന് വൈകിട്ട് 5.10ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറില്‍ എത്തും.
advertisement
06107 ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് 1.25ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം നേര്‍ത്തില്‍ എത്തിച്ചേരും.
വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ നിര്‍ത്തും.
മംഗളൂരു-ചെന്നൈ സ്‌പെഷ്യല്‍
06002 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 21ന് വൈകിട്ട് 4.35ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 10.15ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.
advertisement
കാസർഗോഡ്, കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
മലയാളം വാർത്തകൾ/ വാർത്ത/India/
Diwali| ദീപാവലിക്ക് കേരളത്തിലെ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
Next Article
advertisement
തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി
  • തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.

  • തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രൻ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ സ്വർണം തുന്നിച്ചേർത്തു.

  • കഴിഞ്ഞ ആഴ്ച തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 1.6 കോടിയുടെ സ്വർണം പിടികൂടിയിരുന്നു.

View All
advertisement