ഇന്റർഫേസ് /വാർത്ത /India / 'കൊറോണയെ ഞങ്ങൾ ആടിപ്പാടി തോൽപിക്കും'; ഐസൊലേഷൻ വാർഡിൽ നൃത്തവുമായി വുഹാനിൽ നിന്ന് മടങ്ങിയെത്തിയവർ

'കൊറോണയെ ഞങ്ങൾ ആടിപ്പാടി തോൽപിക്കും'; ഐസൊലേഷൻ വാർഡിൽ നൃത്തവുമായി വുഹാനിൽ നിന്ന് മടങ്ങിയെത്തിയവർ

News18 Malayalam

News18 Malayalam

മാസ്‌ക് ധരിച്ച് മനേസർ ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

  • Share this:

ന്യൂഡല്‍ഹി : മരണനാട്ടിലേക്ക് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം അവരുടെ മുഖങ്ങളിൽ കാണാം. കൊറോണ ദുരന്തംവിതച്ച ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തി മനേസറിലെ ക്യാമ്പിൽ കഴിയുകയാണ് അവർ. ഇവിടെ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ.

മാസ്‌ക് ധരിച്ച് മനേസർ ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഹരിയാന മനേസാറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല.

Also Read- Corona Virus: ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ഇ-വിസകൾ താൽക്കാലികമായി റദ്ദാക്കി

മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീട്ടിലേക്ക് പോകാം.

ശനിയാഴ്ച ആകെ 647 ഇന്ത്യക്കാരെയാണ് വുഹാനിൽ നിന്ന് എയർഇന്ത്യ വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇതിൽ 300ഓളം പേരെയാണ് മനേസറിലെ ഐസൊലേഷൻ ക്യാമ്പിൽ പ്രത്യേകം പാർപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും.

കൊറോണ വൈറസ് ബാധിച്ചുള്ള ചൈനയിലെ മരണ സംഖ്യ 304 ആയി ഉയർന്നിട്ടുണ്ട്. 14000ൽ അധികം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തിൽ രണ്ടാമതൊരു വിദ്യാർഥിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യേകം പാർപ്പിച്ചിരിക്കുന്ന വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

First published:

Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Medicine for corona