advertisement

നെഹ്‌റു ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ദേശീയ താൽപ്പര്യത്തിനുള്ള കീഴടങ്ങലെന്ന് 83%: ന്യൂസ് 18 സർവേ

Last Updated:

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കൽ.

Rapid Read
Jawaharlal Nehru and Ayub Khan signed the Indus Waters Treaty
Jawaharlal Nehru and Ayub Khan signed the Indus Waters Treaty
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 ന് 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. ഇതിനു പ്രതികാരനടപടിയെന്നോണം ഇന്ത്യ നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ. ഇതുകൂടാതെ പാക്കിസ്ഥാനെതിരെ രാജ്യം പല നയതന്ത്രപരമായ നീക്കങ്ങളും നടപ്പാക്കി. അതിൽ ഏറ്റവും പ്രധാനമാണ് ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ (ഐഡബ്ല്യുടി) താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം.
ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ നാല് കത്തുകളാണ് എഴുതിയത്. എന്നാൽ ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകാത്തതുപോലെ, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനിടയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കേ ഓപ്പറേഷൻ സിന്ദൂരിനെയും പാകിസ്ഥാന്റെ ഭീകര തന്ത്രങ്ങളോടുള്ള അനുബന്ധ പ്രതികരണങ്ങളെയും കുറിച്ചുള്ള രാജ്യത്തിന്റെ മാനസികാവസ്ഥ തിരിച്ചറിയുന്നതിനായി ന്യൂസ് 18 ഒരു പൊതു വോട്ടെടുപ്പ് നടത്തി.
അതിലെ ഒരു പ്രധാന ചോദ്യമായിരുന്നു "ജവഹർലാൽ നെഹ്‌റുവും അയൂബ് ഖാനും ഒപ്പുവച്ച സിന്ധു നദീജല കരാർ ദേശീയ താൽപ്പര്യത്തിന്റെ കീഴടങ്ങലാണെന്ന് ബിജെപി പറയുന്നു. നിങ്ങൾ സമ്മതിക്കുന്നുണ്ടോ?" എന്നത്. ഈ ചോദ്യത്തോട് പ്രതികരിച്ചവരിൽ 83.38% പേരും "അതെ" എന്നാണ് മറുപടി നൽകിയത്. 16.62% പേർ മാത്രമാണ് "ഇല്ല" എന്ന് മറുപടി നൽകിയത്. 2025 മെയ് 6, മെയ് 7 തീയതികളിൽ അത്യാധുനിക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രണ്ട് ദിവസങ്ങളിലായാണ് ഈ വോട്ടെടുപ്പ് നടത്തിയത്.
advertisement
ന്യൂസ് 18 ന്റെ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള ടെലിവിഷൻ ചാനലുകൾ വഴിയുമാണ് ഇത് നടത്തിയത്. ആകെ 14,671 പ്രതികരണങ്ങളാണ് ഈ സർവ്വേയിലൂടെ ശേഖരിച്ചത്. 1960 ലെ കരാർ പ്രകാരം സിന്ധു നദീതട ജലപ്രവാഹത്തിന്റെ 80% പാകിസ്ഥാന് അനുവദിച്ചതിന് ജവഹർലാൽ നെഹ്‌റുവിനെ വിമർശിച്ചുകൊണ്ട്, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടുത്തിടെ സിന്ധു ജല കരാറിനെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർത്തിയിരുന്നു.
"ഇതൊരു ചരിത്രപരമായ തീരുമാനമാണ്; സിന്ധു നദീജല കരാർ റദ്ദാക്കിയിരിക്കുന്നു. ഇതൊരു സാധാരണ സംഭവമല്ല. സിന്ധു നദീജല കരാർ ഒപ്പുവച്ചപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നു; അദ്ദേഹം 80% വെള്ളവും പാകിസ്ഥാന് നൽകി. വെള്ളത്തോടൊപ്പം 83 കോടി രൂപയും നൽകി, നിലവിൽ ഇത് 5,500 കോടി രൂപ വിലമതിക്കുന്നു. നമ്മുടെ സ്വന്തം കർഷകരെ ഇല്ലാതാക്കുന്നതിലൂടെ, തീവ്രവാദികളെ വളർത്തുന്നതിന് ഉത്തരവാദികളായവർക്ക് നാം വെള്ളം നൽകുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഉടമ്പടിയിൽ ഒപ്പുവെച്ചതിന് നെഹ്‌റുവിനെ വിമർശിക്കുകയും "ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ മണ്ടത്തരം" എന്ന് ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു. "1960-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പുവച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ മണ്ടത്തരങ്ങളിലൊന്നാണ്. ഇന്ത്യയുടെ സ്വാഭാവികമായ ഉയർന്ന നദീതട നേട്ടം ഉണ്ടായിരുന്നിട്ടും, അന്നത്തെ അമേരിക്കൻ ഭരണകൂടത്തിന്റെയും ലോകബാങ്കിന്റെയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങി നെഹ്‌റു, സിന്ധു നദീതട ജലത്തിന്റെ 80% പാകിസ്ഥാന് കൈമാറി - ശക്തമായ സിന്ധു, ഝലം, ചെനാബ് നദികളുടെ മേൽ പൂർണ്ണ നിയന്ത്രണം നൽകി, അതേസമയം ഇന്ത്യയെ ചെറിയ കിഴക്കൻ നദികളിലേക്ക് (രവി, ബിയാസ്, സത്‌ലജ്) പരിമിതപ്പെടുത്തി." എന്ന് അദ്ദേഹം എഴുതി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
നെഹ്‌റു ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി ദേശീയ താൽപ്പര്യത്തിനുള്ള കീഴടങ്ങലെന്ന് 83%: ന്യൂസ് 18 സർവേ
Next Article
advertisement
കാരവാനിൽ രഞ്ജിത്ത് മാത്രം; അതിക്രമത്തിന് ശേഷം നടിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല
കാരവാനിൽ രഞ്ജിത്ത് മാത്രം; അതിക്രമത്തിന് ശേഷം നടിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല
  • ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

  • കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്, മറ്റ് ആളുകൾ ഉണ്ടോയെന്ന് അന്വേഷണം തുടരുന്നു

  • അതിക്രമത്തിന് ശേഷം രഞ്ജിത്ത് നടിയെ ഫോണിൽ വിളിച്ചെങ്കിലും നടി ഫോൺ എടുത്തില്ല

View All
advertisement