'അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല'; ഡൽഹിയിലെ കർഷക സമരത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
- Published by:user_49
Last Updated:
സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുകയെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്ടര്‍ പരേഡിനിടയിൽ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുകയെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
"അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ആർക്കെങ്കിലും പരിക്കേറ്റാൽ, നമ്മുടെ രാജ്യത്തിന് നാശനഷ്ടമുണ്ടാകും. രാജ്യത്തിന്റെ പ്രയോജനത്തിനായി കാർഷിക വിരുദ്ധ നിയമം പിൻവലിക്കുക!", രാഹുല്‍ ഗാന്ധി ട്വീറ്ററിൽ കുറിച്ചു.
റിപബ്ലിക് ദിനത്തിലെ കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചെങ്കോട്ട പിടിച്ചെടുത്ത കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. ഡല്‍ഹി ഐ.ടി.ഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
advertisement
हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा।
देशहित के लिए कृषि-विरोधी क़ानून वापस लो!
— Rahul Gandhi (@RahulGandhi) January 26, 2021
ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ പൊലീസ് സേനയും പ്രതിഷേധിച്ച കർഷകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിനാൽ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും ഡൽഹി പോലീസ് കർഷകരോട് അഭ്യർത്ഥിച്ചു. ട്രാക്ടർ റാലി പരേഡിനായി മുൻകൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കർഷകരോട് ആവശ്യപ്പെട്ടു.
advertisement
ട്രാക്ടർ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്പുതന്നെ വിവിധ അതിർത്തി സ്ഥലങ്ങളിൽ നിന്ന് മാർച്ച് ആരംഭിച്ച കർഷകർ സെൻട്രൽ ഡൽഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീൻ മേഖലയിലേക്ക് പോകാൻ ശ്രമിച്ചു. ഐടിഒയിൽ പ്രതിഷേധക്കാർ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 26, 2021 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല'; ഡൽഹിയിലെ കർഷക സമരത്തിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി