ഐഎസ് ഗൂഢാലോചന കേസ്: കർണാടകത്തിലും മഹാരാഷ്ട്രയിലും എൻഐഎ റെയ്ഡ്; 15 പേർ അറസ്റ്റിൽ

Last Updated:

എൻഐഎ അന്വേഷണമനുസരിച്ച്, അറസ്റ്റിലായ പ്രതികൾ - വിദേശത്തുനിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്

എൻഐഎ റെയ്ഡ്
എൻഐഎ റെയ്ഡ്
മുംബൈ: നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായി ബന്ധമുള്ളവരെ (ഐഎസ്ഐഎസ്) കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മഹാരാഷ്ട്രയിലും കർണാടകയിലുമായി നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡുകളിൽ തീവ്രവാദബന്ധമുള്ള 15 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനയുടെ ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് 15 പ്രതികളെ പിടികൂടിയതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ പദ്ഘ-ബോരിവാലി, താനെ, മീരാ റോഡ്, പൂനെ, കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലെ 44 സ്ഥലങ്ങളിലാണ് എൻഐഎ സംഘം ഇന്ന് രാവിലെ മുതൽ പരിശോധന നടത്തിയത്.
ഭീകരവാദ സംഘടനയുടെ പ്രവർത്തനങ്ങൾ തകർക്കാനുള്ള ദേശീയ ഏജൻസിയുടെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ ഈ റെയ്ഡുകളിൽ കണക്കിൽ പെടാത്ത വൻതോതിൽ പണവും തോക്കുകൾ ഉൾപ്പടെ മാരക ആയുധങ്ങളും കുറ്റാരോപിത രേഖകളും സ്മാർട്ട് ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
advertisement
എൻഐഎ അന്വേഷണമനുസരിച്ച്, പ്രതികൾ - വിദേശത്തുനിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസിന്റെ അജണ്ട ഇന്ത്യയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡി) കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പടെ ഇവർ ഏർപ്പെട്ടതായും വ്യക്തമായി.
ഇന്ത്യയിലുടനീളം ഭീകരതയും അക്രമവും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയ പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐസിസ് മഹാരാഷ്ട്ര മൊഡ്യൂളിലെ അംഗങ്ങളാണ് പ്രതികളെന്നും അന്വേഷണത്തിൽ വ്യക്തമായി. അക്രമാസക്തമായ ജിഹാദ്, ഖിലാഫത്ത്, ഐസിസ് മുതലായവയുടെ പാത പിന്തുടരുന്ന പ്രതികൾ, ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യുന്നതിനൊപ്പം രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാൻ ലക്ഷ്യമിട്ടിരുന്നു.
advertisement
കഴിഞ്ഞ മാസങ്ങളിൽ, ഐസിസ് ഭീകര ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നിരവധി ഭീകരപ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം ആദ്യം ഐഎസ്ഐഎസ് മഹാരാഷ്ട്ര മൊഡ്യൂളിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു, അതിനുശേഷം ഭീകര സംഘടനയുടെ വിവിധ മൊഡ്യൂളുകളും ശൃംഖലകളും നശിപ്പിക്കാൻ ശക്തമായതും യോജിച്ചതുമായ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ മാസം, പൂനെ ഐസിസ് മൊഡ്യൂളിൽ, തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉൾപ്പെട്ട ഏഴ് വ്യക്തികൾക്കെതിരെ ദേശീയ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഐഎസ് ഗൂഢാലോചന കേസ്: കർണാടകത്തിലും മഹാരാഷ്ട്രയിലും എൻഐഎ റെയ്ഡ്; 15 പേർ അറസ്റ്റിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement