Aditya-L1 mission: ആദിത്യ എല്‍1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തി ഇസ്രോ ചെയര്‍മാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും

Last Updated:

ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും സംഘം നടത്തി.

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ ക്ഷേത്രദര്‍ശനം നടത്തി ഇസ്രോ ചെയര്‍മാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ ചെയര്‍മാനും ശാസ്ത്രജ്ഞരും എത്തിയത്. ഇവിടെയെത്തിയ ഇവർ‌ പ്രത്യേക പൂജകള്‍ നടത്തിയാണ് മടങ്ങിയത്.
ക്ഷേത്രദർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ചെയര്‍മാന്‍ എസ് സോമനാഥ് വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് പറഞ്ഞു.
advertisement
ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയാറാണ്. ശനിയാഴ്ച പിഎസ്എല്‍വി സി 57 റോക്കറ്റില്‍ പേടകം കുതിക്കുമെന്നും എസ് സോമനാഥ് പറഞ്ഞു. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1)വിന് ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റില്‍ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/India/
Aditya-L1 mission: ആദിത്യ എല്‍1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തി ഇസ്രോ ചെയര്‍മാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement