ഇത് ചരിത്രം! സെഞ്ചുറി അടിച്ച് ഐഎസ്ആർഒ; ശ്രീഹരിക്കോട്ടയിൽ കുതിച്ചുയർന്ന് ജിഎസ്എൽവി- എഫ്15
- Published by:Sarika N
- news18-malayalam
Last Updated:
ചൊവ്വാഴ്‌ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജിഎസ്എല്‍വി എഫ്-15 കുതിച്ചുയർന്നത്
ചെന്നൈ: ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ന് രാവിലെ 6.23 ഓടെ ജിഎസ്എല്‍വി എഫ്-15 റോക്കറ്റ് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എന്‍വിഎസ്- 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നു. സതീഷ് ധവാന്‍ ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജിഎസ്എല്‍വി എഫ്-15 കുതിച്ചുയർന്നത്. ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്.
ഐഎസ്ആര്‍ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍വിഎസ്–02. ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍വിഎസ്–01 മേയില്‍ വിക്ഷേപിച്ചിരുന്നു. ജിപിഎസിന് സമാനമായി സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്‍റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്‍കാൻ നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേവനവും നല്‍കും.1971–ലാണ് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീഹരിക്കോട്ട റെയ്ഞ്ച് എന്നായിരുന്നു ആദ്യപേര്. ആദ്യവിക്ഷേപണം നടന്നത് 1979 ഓഗസ്റ്റിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 29, 2025 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇത് ചരിത്രം! സെഞ്ചുറി അടിച്ച് ഐഎസ്ആർഒ; ശ്രീഹരിക്കോട്ടയിൽ കുതിച്ചുയർന്ന് ജിഎസ്എൽവി- എഫ്15