25 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചു; നിങ്ങൾ കാണുന്നവയുണ്ടോ ഈ കൂട്ടത്തിൽ

Last Updated:

ഇന്ത്യയിൽ ഈ വെബ്‌സൈറ്റുകളിലേക്കുള്ള പൊതുപ്രവേശനം നിർത്തലാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ചു

News18
News18
നിയമ ലംഘനം നടത്തിയതിന്റെ പേരിൽ കേന്ദ്ര സർക്കാർ 20 ലധികം ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു. ഈ ആപ്പുകളും വെബ്സൈറ്റുകളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതായും ആക്ഷേപകരമായ ഉള്ളടക്കം പ്രദർശിപ്പിക്കുകയും ചെയ്തതായി വ്യക്തമായതിനു പിന്നാലെയാണ് നീക്കം.
അശ്ലീല ഉള്ളടക്കങ്ങൾ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നത് തടയുന്നതിനും ഡിജിറ്റൽ ഉള്ളടക്കം മാന്യതയുടെയും നിയമത്തിന്റെയും പരിധിക്കുള്ളിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് നിരോധനം ലക്ഷ്യമിടുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞു.
നിരോധനം ഏർപ്പെടുത്തിയതോടെ, ഇന്ത്യയിൽ ഈ വെബ്‌സൈറ്റുകളിലേക്കുള്ള പൊതുപ്രവേശനം നിർത്തലാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ചു.
നിരോധിച്ച വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പൂർണ്ണമായ ലിസ്റ്റ് ഇതാ
ALTT
ഉല്ലു
ബിഗ് ഷോട്ട്സ് ആപ്പ്
ഡെസിഫ്ലിക്സ്
ബൂമെക്സ്
advertisement
നവരസ ലൈറ്റ്
ഗുലാബ് ആപ്പ്
കങ്കൻ ആപ്പ്
ബുൾ ആപ്പ്
ജല്‍വ ആപ്പ്
വൗ എന്റർടെയ്ൻമെന്റ്
ലുക്ക് എന്റർടൈൻമെന്റ്
ഹിറ്റ്പ്രൈം
ഫെനിയോ
ഷോഎക്സ്
സോൾ ടാക്കീസ്
അഡാ ടിവി
ഹോട്ട്എക്സ് വിഐപി
ഹൽചൽ ആപ്പ്
മൂഡ്എക്സ്
നിയോൺഎക്സ് വിഐപി
ഫ്യൂഗി
മോജ്ഫ്ലിക്സ്
ട്രൈഫ്ലിക്സ്
ഷോഹിറ്റ്
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67, സെക്ഷൻ 67A, 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 294, 1986-ലെ സ്ത്രീകളെ അസഭ്യം പറയുന്ന (നിരോധന) നിയമത്തിലെ സെക്ഷൻ 4 എന്നിവയുൾപ്പെടെ വിവിധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഈ നിരോധിച്ച ഓടിടി പ്ലാറ്റ്ഫോമുകളിൽ നടക്കുന്നതെന്ന് സർക്കാർ കണ്ടെത്തി.
advertisement
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2021 ലെ ഇൻഫർമേഷൻ ടെക്നോളജി (ഇടനില മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) നിയമങ്ങൾ എന്നിവ പ്രകാരം നിയമവിരുദ്ധമായ വിവരങ്ങളിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ ഇടനിലക്കാർ ബാധ്യസ്ഥരാണെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
25 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചു; നിങ്ങൾ കാണുന്നവയുണ്ടോ ഈ കൂട്ടത്തിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement