പൗരത്വ ഭേദഗതി നിയമം: സ്റ്റേ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ

Last Updated:

തിങ്കളാഴ്ച കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

സുപ്രീം കോടതി
സുപ്രീം കോടതി
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്- ഐയുഎംഎൽ) സുപ്രീം കോടതിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ നീക്കം. 2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങൾ ഏകപക്ഷീയമാണെന്നും അവ ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങൾക്ക് കീഴിൽ അനുവദിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ലീഗ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കൂടാതെ പൗരത്വ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന 250 ഓളം ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും പുതിയ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ മുസ്ലിം ലീഗ് പറഞ്ഞു. പുതിയ നിയമത്തിനും ചട്ടങ്ങൾക്കും കീഴിൽ പൗരത്വം ലഭിക്കുന്ന ആളുകളെ വേർതിരിച്ചു കാണുന്ന ''അസാധാരണമായ സാഹചര്യം'' ഉടലെടുക്കുമെന്നും അതിൽ കൂട്ടിച്ചേർത്തു.
" ബഹുമാനപ്പെട്ട കോടതി ഈ വിഷയം അന്തിമമായി തീരുമാനിക്കുന്നത് വരെ സിഎഎയും അതിന്റെ വ്യവസ്ഥകളും നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്നാണ് താത്പര്യപ്പെടുന്നത്. നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. കൂടാതെ ഇതിനെതിരെയുള്ള റിട്ട് ഹർജികൾ കഴിഞ്ഞ നാലര വർഷമായി തീർപ്പാക്കാതെ കിടക്കുകയാണ്,” മുസ്ലിം ലീഗ് ഹര്‍ജിയിൽ വ്യക്തമാക്കി. 2019 ലാണ് പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയത്.
advertisement
പൗരത്വ ഭേദഗതി നിയമം (CAA) 2019 പ്രകാരം 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
പൗരത്വ ഭേദഗതി നിയമം: സ്റ്റേ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement