Excluisve| ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം; ബംഗാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ജമാഅത്തെ ഇസ്ലാമി തൂത്തുവാരി; ഇന്ത്യക്ക് ഭീഷണിയോ?
- Published by:Rajesh V
- news18-malayalam
Last Updated:
ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി വിജയിച്ചെങ്കിലും, പശ്ചിമ ബംഗാൾ അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ ജമാഅത്തെ ഇസ്‌ലാമി വൻ വിജയം നേടിയത് ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാകുമെന്ന് വിലയിരുത്തൽ. മൗലികവാദവും നുഴഞ്ഞുകയറ്റവും വർധിക്കാൻ ഇത് കാരണമാകുമെന്ന് ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു
മനോജ് ഗുപ്ത
ബംഗ്ലാദേശിൽ 2024-ലെ പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി ഭൂരിപക്ഷം നേടിയെങ്കിലും, പശ്ചിമ ബംഗാൾ അതിർത്തി മേഖലകളിൽ ജമാഅത്തെ ഇസ്‌ലാമി കരുത്തറിയിച്ചു. ന്യൂസ് 18ന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഈ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'ഭീഷണി വർധിക്കുന്നതിന്റെ' സൂചനയായാണ് ഏജൻസികൾ കാണുന്നത്.
ജമാഅത്തെ ഇസ്ലാമി പിടിമുറുക്കിയ മേഖലകൾ
ബിഎൻപി പ്രധാനമായും സിൽഹെറ്റ്, ചിറ്റഗോങ്, മൈമൻസിംഗ് തുടങ്ങിയ നഗരമേഖലകളിൽ വിജയിച്ചപ്പോൾ, ജമാഅത്തെ ഇസ്‌ലാമി പശ്ചിമ ബംഗാളിനോട് കിടക്കുന്ന സത്ഖിര, കുഷ്തിയ, ഖുൽന ബെൽറ്റ് മേഖലകളിൽ മികച്ച വിജയം നേടി. ആസാം, സിലിഗുരി ഇടനാഴി എന്നിവക്ക് അഭിമുഖമായുള്ള രംഗ്പൂർ മേഖലയിലും ജമാഅത്തെ ഇസ്ലാമിക്കാണ് വിജയം. ഈ ജില്ലകൾ പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
advertisement
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം ഇതിന്റെ പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്
ന്യൂനപക്ഷങ്ങൾക്കുള്ള ഭീഷണി- അതിർത്തി ജില്ലകളിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ വലിയ സമ്മർദ്ദത്തിലാകും. ഭൂമി തർക്കങ്ങൾ, ഭീഷണിപ്പെടുത്തൽ, നിശബ്ദമായ കുടിയൊഴിപ്പിക്കൽ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്.
തീവ്രവാദ ശൃംഖലകൾ- ജെഎംബി (JMB), എക്യുഐഎസ് (AQIS) തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ രാഷ്ട്രീയ മാറ്റം അനുകൂലമായ സാഹചര്യം ഒരുക്കും. മദ്രസകൾ, വാട്ട്‌സ്ആപ്പ് പ്രബോധകർ എന്നിവ വഴി മൗലികവാദം അതിർത്തി കടന്നെത്താൻ സാധ്യതയുണ്ട്.
advertisement
മാറുന്ന നുഴഞ്ഞുകയറ്റ രീതി- പഴയകാലത്തെപ്പോലെ കൂട്ടായ കുടിയേറ്റത്തിന് പകരം, പരിശീലനം ലഭിച്ച ആശയപ്രചാരകർ, സാമ്പത്തിക ഇടപാടുകാർ, ഡിജിറ്റൽ ഹാൻഡ്‌ലർമാർ എന്നിവരുടെ നുഴഞ്ഞുകയറ്റം വർധിച്ചേക്കാം. ഇവരെ കണ്ടെത്തുക കൂടുതൽ പ്രയാസകരമാണ്.
സാമ്പത്തിക സ്രോതസ്- ഐഎസ്ഐ നേരിട്ട് ഇടപെടുന്നു എന്നതിന് തെളിവുകളില്ലെങ്കിലും, എൻജിഒകൾ, ചാരിറ്റികൾ എന്നിവ വഴി ഫണ്ടുകൾ എത്താൻ സാധ്യതയുണ്ടെന്ന് ഏജൻസികൾ കരുതുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പരാതി
വിജയങ്ങൾക്കിടയിലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജമാഅത്തെ ഇസ്‌ലാമി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായും ഔദ്യോഗിക ഫലങ്ങളിൽ വൈരുധ്യമുണ്ടെന്നും ആരോപിച്ച് അവർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തി.
advertisement
Summary: While the BNP claimed a national victory in the Bangladesh Elections 2026, the Jamaat-e-Islami has emerged dominant in districts bordering West Bengal, such as Satkhira, Kushtia, and Rangpur. According to an exclusive intelligence assessment, this political shift poses a threat escalation for India. The rise of Jamaat in these border belts is expected to increase pressure on Hindu minorities through displacement and land disputes. Agencies also warn of a "permissive ecosystem" for radical groups like AQIS and JMB splinters, shifting from mass illegal migration to selective infiltration of trained ideologues and fund couriers.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 13, 2026 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Excluisve| ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം; ബംഗാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ ജമാഅത്തെ ഇസ്ലാമി തൂത്തുവാരി; ഇന്ത്യക്ക് ഭീഷണിയോ?










