കശ്മീർ ജമാ അത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു
Last Updated:
കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയിഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു
ന്യൂഡൽഹി: വിഘടനവാദി സംഘടനയായ കശ്മീർ ജമാ അത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു. ഭീകരതാ വിരുദ്ധ നിയമപ്രകാരമാണ് നടപടി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയിഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. കൂടുതൽ കശ്മീരികൾക്ക് പ്രയോജനം ലഭിക്കും വിധം കശ്മീർ സംവരണ നിയമം ഭേദഗതി ചെയ്യാനും സർക്കാർ തീരുമാനിച്ചു.
അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി സഭയുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 28, 2019 10:41 PM IST


