വാർത്തസമ്മേളനത്തിൽ ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തു. നാളെ വീടിന് മുന്നിൽ 48 മണിക്കൂർ വ്രതമെടുക്കും. ആറുതവണ സ്വയം ചാട്ടവാറടിയേറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഡിഎംകെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന ശപഥവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അണ്ണാമലൈയുടെ പ്രഖ്യാപനം. വാർത്തസമ്മേളനത്തിൽ ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തു. നാളെ വീടിന് മുന്നിൽ 48 മണിക്കൂർ വ്രതമെടുക്കും. ആറുതവണ സ്വയം ചാട്ടവാറടിയേറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടാണ് അണ്ണാമലൈ ഡിഎംകെ സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച അണ്ണാമലൈ, വിദ്യാർഥിനിയെ കുറ്റപ്പെടുത്തുന്ന വിധത്തിലാണ് പൊലീസ് എഫ്ഐആർ എഴുതിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. 'എഫ്ഐആർ എങ്ങനെയാണ് ചോർന്നത്? എഫ്ഐആർ ചോർത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്ഐആർ എഴുതി ചോർത്തിയതിന് പൊലീസും ഡിഎംകെയും ലജ്ജിക്കണം. നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാംപസിൽ സിസിടിവി ക്യാമറ ഇല്ലാത്തത്'-അണ്ണാമലൈ ചോദിച്ചു.
#WATCH | During a press conference, Tamil Nadu BJP President K Annamalai removed his shoe and said, "From tomorrow onwards until the DMK is removed from power, I will not wear any footwear..."
വാർത്തസമ്മേളനത്തിനിടെ അണ്ണാമലൈ ചെരിപ്പുകൾ ഊരിമാറ്റി. നാളെ മുതൽ 48 മണിക്കൂർ വ്രതമെടുക്കും. എല്ലാ പാപങ്ങളും ഇല്ലാതാക്കാനായാണ് സ്വയം അടിയേറ്റുവാങ്ങുക. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗത്തിലെ പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന് അണ്ണാമലൈ ആരോപിച്ചു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
Tamil Nadu BJP President K Annamalai says, "Tomorrow, I will hold a protest in front of my house, where I will whip myself 6 times. Starting from tomorrow, I will fast for 48 days and appeal to the six-armed Murugan. Tomorrow, a protest will be held in front of the house of every… pic.twitter.com/wMjnc0KV23
ക്രിസ്മസ് ദിവസം പുലർച്ചെയാണ് ചെന്നൈ അണ്ണാ സർവകലാശാല കാംപസിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം വിദ്യാർത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ (37) എന്നയാളാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.
Summary: Bharatiya Janata Party (BJP)’s Tamil Nadu unit chief K Annamalai slammed the DMK government, saying that he won’t wear footwears until the ruling government is overthrown in the state.