'വഖഫ് ബില്ലിന് പിന്നിൽ വിഭജനമുണ്ടാക്കാനുള്ള തന്ത്രം'; ജർമൻ കവിയുടെ വരികൾ ഉദ്ധരിച്ച് മലയാളത്തിൽ കെ രാധാകൃഷ്ണന്റെ പ്രസംഗം

Last Updated:

'മുസ്ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷം ജനതയെക്കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ വിഭജനമുണ്ടാക്കാനുള്ള തന്ത്രം ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്'

sansad tv
sansad tv
ന്യൂഡല്‍ഹി: ലോക്സഭയിൽ വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ആലത്തൂർ എം പി കെ രാധാകൃഷ്ണന്‍. മലയാളത്തില്‍ സംസാരിച്ച രാധാകൃഷ്ണൻ, ജര്‍മന്‍ കവി മാര്‍ട്ടിന്‍ നീമോളറുടെ ഫാസിസത്തിനെതിരായ വരികളും ഉദ്ധരിച്ചു. ഹിറ്റ്‌ലര്‍ എങ്ങനെയാണ് ജര്‍മനിയെ ഫാസിസത്തിലേക്ക് കൊണ്ടുപോയതെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ ഓര്‍ക്കണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് കവിത ഉദ്ധരിച്ചത്.
രാധാകൃഷ്ണന്റെ വാക്കുകള്‍
പാവപ്പെട്ടവര്‍ക്കോ കുട്ടികള്‍ക്കോ വനിതകള്‍ക്കോ വേണ്ടിയല്ല ബില്‍ അവതരിപ്പിച്ചതെന്ന്, അത് കൊണ്ടുവന്ന സര്‍ക്കാരിനുതന്നെ അറിയാം. തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷം ജനതയെക്കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ വിഭജനമുണ്ടാക്കാനുള്ള തന്ത്രം ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ ബിൽ. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചുകടന്നക്കുന്ന അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ബില്‍ ഉദ്ദേശിക്കുന്നു. ഭരണഘടനയുടെ 27-ാം അനുച്ഛേദം ലംഘിക്കപ്പെടുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്.
advertisement
കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍, അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'വഖഫ് ബില്ലിന് പിന്നിൽ വിഭജനമുണ്ടാക്കാനുള്ള തന്ത്രം'; ജർമൻ കവിയുടെ വരികൾ ഉദ്ധരിച്ച് മലയാളത്തിൽ കെ രാധാകൃഷ്ണന്റെ പ്രസംഗം
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement