• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എനിക്കെതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ'; വാളയാർ പെൺകുട്ടികളുടെ അമ്മ

'എനിക്കെതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ'; വാളയാർ പെൺകുട്ടികളുടെ അമ്മ

പ്രതിയെ വീട്ടിൽ വിലക്കിയില്ലെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതികളിൽ ഒരാളുടെ പേര് മറച്ചു വെച്ചെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തെന്നും ആയിരുന്നു ഹരീഷ് വാസുദേവന്റെ പോസ്റ്റിൽ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് എതിരെയുള്ള ആരോപണം.

ഹരീഷ് വാസുദേവൻ

ഹരീഷ് വാസുദേവൻ

  • News18
  • Last Updated :
  • Share this:
    വാളയാർ: തനിക്ക് എതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന് എതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ. തനിക്ക് എതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തന്നെ
    അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കുറിപ്പിന് എതിരെ വാളയാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും കുട്ടികളുടെ അമ്മ പ്രതികരിച്ചു.

    തങ്ങളുടെ വീട്ടിൽ കേസിലെ പ്രതികളൊക്കെ വന്നു താമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്.
    ഒരു തവണയെങ്കിലും വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവർക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലെന്നും പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.

    CPM - കോൺഗ്രസ് സംഘർഷം തുടരുന്നു; കോൺഗ്രസ് ഓഫീസിന് തീയിട്ടു; ബാലുശ്ശേരിയിൽ വീടിനു നേരെ കല്ലേറ്

    2019ൽ പ്രതികളെ വെറുതെ വിട്ട സമയത്ത് സർക്കാരിനെയും ഡി വൈ എസ് പി സോജനെയും വിമർശിച്ചയാളാണ് ഇപ്പോൾ മറുകണ്ടം ചാടി തങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും അത്
    ഗൂഢാലോചനയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

    വൈപ്പിനിൽ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

    ധർമടം മണ്ഡലത്തിൽ മത്സരിച്ചത് വിജയിച്ച് എം എൽ എ ആകാനല്ല. പ്രതിഷേധ സൂചകമായിട്ടാണ് ധർമടം മണ്ഡലത്തിൽ മത്സരിച്ചത്. കേസിൽ സി ബി ഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയൽ കിട്ടിയെന്ന് അറിയിച്ച് വിവരം ലഭിച്ചിരുന്നു.

    പനിയും തലവേദനയും മാത്രമല്ല; കോവിഡ് രണ്ടാം വരവിൽ പുതിയതായി മൂന്ന് ലക്ഷണങ്ങൾ കൂടി

    തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് തലേന്ന് രാത്രിയാണ് വാളയാർ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി മരിച്ചപ്പോൾ മാതാപിതാക്കൾ പരാതിപ്പെട്ടില്ലെന്നും പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും
    പരാതി നൽകിയില്ലെന്നും പ്രതിയെ വീട്ടിൽ വിലക്കിയില്ലെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

    സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ

    പ്രതിയെ വീട്ടിൽ വിലക്കിയില്ലെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രതികളിൽ ഒരാളുടെ പേര് മറച്ചു വെച്ചെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തെന്നും ആയിരുന്നു ഹരീഷ് വാസുദേവന്റെ പോസ്റ്റിൽ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് എതിരെയുള്ള ആരോപണം.
    Published by:Joys Joy
    First published: