അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു

Last Updated:

1989ൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ട കാമേശ്വറിനെ ആർഎസ്എസ് ആദ്യത്തെ കർസേവകായി ആദരിച്ചിരുന്നു

News18
News18
അയോധ്യയിലെ രാമക്ഷേത്രത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസ്സായിരുന്നു. ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെകയാണ് അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2024 ഓഗസ്റ്റിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ നോതാക്കൾ എന്നിവരുൾപ്പെടെയുള്ളവർ ചൗപാലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.ആർഎസ്എസ് നേതാവും രാമ ജന്മഭൂമി പ്രസ്ഥാന നേതാവുമായിരുന്ന ചൌപാൽ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗവുമായിരുന്നു.
'മുതിർന്ന ബിജെപി നേതാവും രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ കാമേശ്വർ ചൗപാൽ ജിയുടെ നിര്യാണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ സമർപ്പിത രാമ ഭക്തനായിരുന്നു അദ്ദേഹം," പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
1989ൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ട കാമേശ്വറിനെ ആർഎസ്എസ് ആദ്യത്തെ കർസേവകായി ആദരിച്ചിരുന്നു. ബിഹാറിലെ സുപോൾ സ്വദേശിയായ  കാമേശ്വർ ചൗപാൽ 2002 മുതൽ 2014 വരെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിയുടെ സ്ഥാനാർത്ഥിയായി സുപോളിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു
Next Article
advertisement
Asia Cup 2025 India vs Pakistan: പാകിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യൻ വിജയം; സിക്സടിച്ച് മിഷൻ പൂർത്തിയാക്കി ഇന്ത്യൻ നായകൻ
പാകിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യൻ വിജയം; സിക്സടിച്ച് മിഷൻ പൂർത്തിയാക്കി ഇന്ത്യൻ നായകൻ
  • ഇന്ത്യ ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി.

  • സൂര്യകുമാർ യാദവ് 37 പന്തിൽ 47 റൺസ് നേടി സിക്സറടിച്ച് കളി അവസാനിപ്പിച്ചു.

  • കുൽദീപ് യാദവ് 4 ഓവറിൽ 3 വിക്കറ്റ് നേടി പാകിസ്ഥാനെ 127/9 എന്ന നിലയിൽ ഒതുക്കി.

View All
advertisement