ഹിന്ദുത്വത്തിനെതിരായ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ
- Published by:Anuraj GR
- news18india
Last Updated:
ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്
ബെംഗളൂരു: ഹിന്ദുത്വത്തിനെതിരായ വിവാദ ട്വീറ്റിന് പിന്നാലെ കന്നട നടന്‍ ചേതന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളില്‍’ എന്ന ചേതൻ കുമാറിന്‍റെ പോസ്റ്റ് ട്വിറ്ററിൽ വൈറലായിരുന്നു. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ചേതന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ചേതനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചേതൻ കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്നും മുൻ കേസുകളിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബജ്‌റംഗ്ദൾ പ്രവർത്തകൻ പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ചേതൻ കുമാർ നേരത്തെ സമാനമായ കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. ഹിജാബ് വിഷയത്തിൽ വാദം കേൾക്കുകയായിരുന്ന കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിനാണ് നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Hindutva is built on LIES
Savarkar: Indian ‘nation’ began when Rama defeated Ravana & returned to Ayodhya —> a lie
1992: Babri Masjid is ‘birthplace of Rama’ —> a lie
2023: Urigowda-Nanjegowda are ‘killers’ of Tipu—> a lie
Hindutva can be defeated by TRUTH—> truth is EQUALITY
— Chetan Kumar Ahimsa / ಚೇತನ್ ಅಹಿಂಸಾ (@ChetanAhimsa) March 20, 2023
advertisement
കഴിഞ്ഞ വർഷം ഒക്ടോബറിൽ കാന്താര എന്ന സിനിമയെക്കുറിച്ച് മോശമായ പ്രസ്താവന നടത്തിയതിന് ചേതൻ കുമാറിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ബ്രാഹ്മണ്യവും ഗോത്ര സംസ്‌കാരവും ഒന്നിച്ച് നിലനിൽക്കുന്നുണ്ടെന്ന് ചേതൻ സിനിമയെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
March 21, 2023 9:22 PM IST