advertisement

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഏപ്രിൽ 7 വൈകിട്ട് 6 മുതൽ 48 മണിക്കൂർ മദ്യശാലകൾ അടയ്ക്കും

Last Updated:

വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കും

News18
News18
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 9 വ്യാഴാഴ്ച വൈകുന്നേരം ആറുവരെ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് തന്നെ ഈ ഉത്തരവ് നിലവിൽ വരും. കൂടാതെ വോട്ടെണ്ണൽ ദിനമായ മെയ് നാലിനും സംസ്ഥാനത്തെ മദ്യശാലകൾക്ക് പ്രവൃത്തിദിനമായിരിക്കില്ല.
ബിവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ തുടങ്ങി എല്ലാത്തരം മദ്യവിൽപ്പന ശാലകൾക്കും ഈ നിരോധനം ബാധകമാണ്. നിശ്ചിത ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതോ ഉപയോഗിക്കുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായി വന്നാൽ ആ മേഖലകളിൽ ആ ദിവസം പ്രത്യേകമായി ഡ്രൈ ഡേ ബാധകമായിരിക്കും.
വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്-എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും എക്സൈസ് നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്കും പോലീസിനും സർക്കാർ നിർദ്ദേശം നൽകി. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഏപ്രിൽ 7 വൈകിട്ട് 6 മുതൽ 48 മണിക്കൂർ മദ്യശാലകൾ അടയ്ക്കും
Next Article
advertisement
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
'അമ്പലപ്പുഴയിൽ CPM-SDPI നേതാക്കൾ വോട്ടർമാരെ തടയുന്നു' കേന്ദ്രസേനയെ നിയോഗിക്കണമെന്ന് സുധാകരൻ; ഹൈക്കോടതിയെ സമീപിച്ചു
  • അമ്പലപ്പുഴയിൽ വോട്ടർമാരെ തടയുന്നു എന്ന് ആരോപിച്ച് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു

  • CPM-എസ്ഡിപിഐ നേതാക്കൾ ചേർന്ന് ബൂത്തിലെത്തുന്നവരെ തടയാൻ ശ്രമിക്കുന്നുവെന്ന് ഹർജിയിൽ

  • കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് CPM, SDPI നേതാക്കളെ എതിർകക്ഷികളാക്കി ഹർജി നൽകി

View All
advertisement