advertisement

ഗൾ‌ഫ് യാത്രക്ക് ചെലവേറും; എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ

Last Updated:

പുതുക്കിയ നിരക്കുകൾ ഏപ്രിൽ 8 രാവിലെ 9:01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മാർച്ചിൽ ഏർപ്പെടുത്തിയ സർചാർജ് ആണ് ഒരു മാസം തികയും മുൻപേ വീണ്ടും പരിഷ്കരിച്ചത്

Rapid Read
(Image: File Photo)
(Image: File Photo)
ആഗോളതലത്തിൽ വിമാന ഇന്ധനവില (ATF) കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് പരിഷ്കരിച്ചു. ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ചുള്ള പുതിയ സ്ലാബ് രീതിയും അന്താരാഷ്ട്ര സർവീസുകളിൽ വൻ വർധനയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ ഏപ്രിൽ 8 രാവിലെ 9:01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മാർച്ചിൽ ഏർപ്പെടുത്തിയ സർചാർജ് ആണ് ഒരു മാസം തികയും മുൻപേ വീണ്ടും പരിഷ്കരിച്ചത്.

1. ആഭ്യന്തര സർവീസുകൾ 

മുമ്പ് ദൂരവ്യത്യാസമില്ലാതെ എല്ലാ റൂട്ടുകൾക്കും 399 രൂപയായിരുന്നു സർചാർജ്. ഇനി മുതൽ യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് നിരക്ക് മാറും:
ദൂരം (കിലോമീറ്ററിൽ)പുതിയ സർചാർജ്
0 – 500 കി.മീ₹299
501 – 1000 കി.മീ₹399
1001 – 1500 കി.മീ₹549
1501 – 2000 കി.മീ₹749
2000 കി.മീറ്ററിനു മുകളിൽ₹899
advertisement

2. അന്താരാഷ്ട്ര സർവീസുകൾ 

വിദേശ യാത്രകൾക്കുള്ള സർചാർജിലാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് 5 മടങ്ങ് വർധിച്ചു.
രാജ്യം/മേഖലപഴയ നിരക്ക്പുതിയ നിരക്ക്
മിഡിൽ ഈസ്റ്റ്/ഗൾഫ്$10$50
സാർക് രാജ്യങ്ങൾ (ബംഗ്ലാദേശ് ഒഴികെ)$5$24
സൗത്ത് ഈസ്റ്റ് ഏഷ്യ/ചൈന$60$100
യൂറോപ്പ് (ബ്രിട്ടൻ അടക്കം)$125$205
നോർത്ത് അമേരിക്ക/ഓസ്ട്രേലിയ$200$280
ആഫ്രിക്ക$90$130
advertisement
സിംഗപ്പൂരിലേക്കുള്ള സർചാർജ് മാറ്റമില്ലാതെ 60 ഡോളറിൽ തുടരും.

പ്രധാന വിവരങ്ങൾ:

  • പ്രാബല്യത്തിൽ വരുന്നത്: പശ്ചിമേഷ്യ, സാർക്, ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പുതിയ നിരക്ക് ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വരും.
  • ദീർഘദൂര സർവീസുകൾ: യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രിൽ 10 പുലർച്ചെ 1 മണി മുതലുള്ള ബുക്കിങ്ങുകൾക്കായിരിക്കും ബാധകം.
    advertisement
  • മറ്റ് രാജ്യങ്ങൾ: ബംഗ്ലാദേശ്, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും.
    ഇന്ധനവില വർധനവിന്റെ ഭാരം യാത്രക്കാരിലേക്ക് കൈമാറാൻ നിർബന്ധിതരായെങ്കിലും, വർധനവിന്റെ ഒരു വലിയ ഭാഗം എയർലൈൻ തന്നെ ഇപ്പോഴും വഹിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
    Summary: Following in the footsteps of IndiGo, Air India and Air India Express have announced a significant revision to their fuel surcharge structure for both domestic and international flights. The new rates are set to take effect from April 8, 2026 (9:01 AM IST) for most routes, citing the sharp rise in Aviation Turbine Fuel (ATF) costs. The airline has moved from a flat ₹399 fee to a distance-based model. Surcharges will now range from ₹299 (for short hauls under 500 km) to ₹899 (for long hauls exceeding 2,000 km). Overseas sectors will see a steeper hike. Notably, the surcharge for Gulf/Middle East destinations has jumped from $10 to $50.
    Click here to add News18 as your preferred news source on Google.
    ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
    view comments
    മലയാളം വാർത്തകൾ/ വാർത്ത/India/
    ഗൾ‌ഫ് യാത്രക്ക് ചെലവേറും; എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ
    Next Article
    advertisement
    ഗൾ‌ഫ് യാത്രക്ക് ചെലവേറും; എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ
    ഗൾ‌ഫ് യാത്രക്ക് ചെലവേറും; എയർ ഇന്ത്യ ഇന്ധന സർചാർജ് പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഏപ്രിൽ 8 മുതൽ
    • എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് distance-based സ്ലാബ് രീതിയിലേക്ക് മാറി

    • ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർചാർജ് ഏപ്രിൽ 8 മുതൽ 5 മടങ്ങ് വർധിച്ച് $10ൽ നിന്ന് $50 ആയി

    • അഭ്യന്തര സർവീസുകളിൽ സർചാർജ് 299 മുതൽ 899 രൂപ വരെ ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടും

    View All
    advertisement