advertisement

Karnataka Lok Sabha Exit Poll 2019: കർണാടകയിൽ ബിജെപി മുന്നേറും; കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നടിയും

Last Updated:

Karnataka Lok Sabha Elections 2019 Exit Poll: കർണാടകയിൽ ബിജെപി മുന്നേറുമെന്ന് News18-IPSOS എക്സിറ്റ് പോൾ പ്രവചനം. ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാനാകില്ല

കർണാടകയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് News18-IPSOS എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. ആകെയുള്ള 28 സീറ്റിൽ 12-23 സീറ്റുകൾ ബിജെപി നേടുമെന്നാണ് പ്രവചനം. അതേസമയം സംസ്ഥാനം ഭരിക്കുന്ന ജെഡിഎസ്-കോൺഗ്രസ് സഖ്യം അഞ്ച് മുതൽ ഏഴു സീറ്റുകളിൽ ഒതുങ്ങുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. ഇതിൽ കോൺഗ്രസ് മൂന്നു മുതൽ അഞ്ച് സീറ്റുകൾ നേടുമ്പോൾ ജെഡിഎസ് പരമാവധി മൂന്ന് സീറ്റുകൾ വരെ മാത്രമായിരിക്കും നേടുകയെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
LIVE Lok Sabha Election 2019, Exit Poll Results: ഒന്നാംഘട്ടം വോട്ടെടുപ്പിൽ NDAയ്ക്ക് മുൻതൂക്കം
2014ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് കർണാടകയിൽ ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് ഒമ്പതും ജെഡിഎസിന് രണ്ടും സീറ്റുകളാണ് കർണാടകയിൽനിന്ന് 2014ൽ ലഭിച്ചത്. 2014ൽ 43 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 40.80 ശതമാനവും ജെഡിഎസിന് 11 ശതമാനവും വോട്ടുകൾ ലഭിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Karnataka Lok Sabha Exit Poll 2019: കർണാടകയിൽ ബിജെപി മുന്നേറും; കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നടിയും
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement