പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള കർണാടക പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റായിരുന്ന നസീർ പാഷയാണ് ഭാര്യ മുഖേനെ ഹർജി നൽകിയത്
ബംഗളൂരു: പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. കർണാടകയിലെ പോപ്പുലർ ഫ്രണ്ട് പ്രസിഡന്റായിരുന്ന നസീർ പാഷയാണ് ഹർജി സമർപ്പിച്ചത്.
നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ ഭാര്യ മുഖേനെയായിരുന്നു കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് വ്യക്തമായ കാരണങ്ങൾ അധികാരികൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഹർജിക്കാർ വാദിച്ചു.
എന്നാല്‍ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ എതിർത്തുകൊണ്ട് വ്യക്തമാക്കി.
advertisement
യുഎപിഎ സെക്ഷൻ3(1) പ്രകാരമുള്ള അധികാരങ്ങൾ ഉയോഗിച്ച് അഞ്ചു വർഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2022 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി