യെദ്യൂരപ്പ സർക്കാരിന് ഗുണമോ ദോഷമോ? വിമത എംഎൽമാരെ അയോഗ്യരാക്കിയത് എങ്ങനെ പ്രതിഫലിക്കും?

Last Updated:

കുമാരസ്വാമി സർക്കാരിനെ നാടകീയമായി പ്രതിസന്ധിയിൽ കൊണ്ടെത്തിച്ച ഈ 17 എംഎൽഎമാർക്ക് നിലവിലെ നിയമസഭ കാലാവധി തീരുന്നതുവരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

ഡി പി സതീഷ്
ബെംഗളൂരു: കർണാടകയിൽ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതുവരെ സ്പീക്കർ കെ ആർ രമേഷ് കുമാർ 17 വിമത എം‌എൽ‌എമാരെ അയോഗ്യരാക്കി. കുമാരസ്വാമി സർക്കാരിനെ നാടകീയമായി പ്രതിസന്ധിയിൽ കൊണ്ടെത്തിച്ച ഈ 17 എംഎൽഎമാർക്ക് നിലവിലെ നിയമസഭ കാലാവധി തീരുന്നതുവരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതേസമയം തന്‍റെ തീരുമാനത്തിനെതിരെ അയോഗ്യരാക്കപ്പെട്ടവർക്ക് കോടതിയെ സമീപിക്കാവുന്നതാണെന്ന് സ്പീക്കർ വ്യക്തമാക്കി.
ഞായറാഴ്ച മാധ്യമപ്രവർത്തകരോടാണ് വിമത എംഎൽഎമാരെ അയോഗ്യരാക്കിയ വിവരം സ്പീക്കർ പറഞ്ഞത്. മസ്കിയിൽനിന്നുള്ള ഗൌഡ പാട്ടീൽ, ഹിറേകുരേറിൽനിന്നുള്ള ബി.സി പാട്ടിൽ, യെല്ലാപുരയിൽനിന്നുള്ള ശിവറാം ഹെബ്ബാർ, ബെല്ലാരിയിൽനിന്നുള്ള ആനന്ദ് സിങ്, ശിവാജി നഗറിൽനിന്നുള്ള റോഷൻ ബെയ്ഗ്, ആർ.ആർ നഗറിൽനിന്നുള്ള മുനിരത്ന, ചിക്കബലാപുരയിൽനിന്നുള്ള സുധാകർ, ഹിസ്കോട്ടലിൽനിന്നുള്ള എം.ടി.ബി നാഗർ എന്നിവരെയാണ് സഭാ കാലാവധി തീരുന്നതുവരെ അയോഗ്യരാക്കിയത്. കൂടാതെ ഹുൻസൂരിലെ വിശ്വനാഥ്, നാരായൺ ഗൌഡ, മഹാലക്ഷ്മി ലേഔട്ടിലെ ഗോപാലയ്യ, കെ ആർ പീറ്റ് എന്നിവരെയും അയോഗ്യരാക്കിയിട്ടുണ്ട്. കഗ്‌വാഡിലെ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനും അയോഗ്യതയുണ്ട്.
advertisement
അതേസമയം വിമതരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ തീരുമാനം വിമത എം‌എൽ‌എമാരെയും ഭരണകക്ഷിയായ ബിജെപിയെയും ഞെട്ടിച്ചു. കുമാരസ്വാമിയെ താഴെയിറക്കാൻ സഹായിച്ചതിന് വിമത എംഎൽഎമാർക്ക് ബിജെപി മന്ത്രിസ്ഥാനങ്ങൾ ഉൾപ്പടെ വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തീരുമാനം ഒരുതരത്തിൽ ബി.എസ് യെദ്യൂരപ്പയെ സഹായിക്കുന്നത്. നേരത്തെ 224 പേരുണ്ടായിരുന്ന നിയമസഭയുടെ അംഗസംഖ്യ ഇപ്പോൾ 207 ആയി കുറഞ്ഞിട്ടുണ്ട്. സ്പീക്കറുടെ തീരുമാനം സുപ്രീം കോടതി തടഞ്ഞില്ലെങ്കിൽ 207 അംഗ നിയമസഭയിൽ 105 പേരുടെ പിന്തുണയുള്ള യെദ്യൂരപ്പയ്ക്ക് ഉപതരെഞ്ഞെടുപ്പ് ഫലം വരുന്നതുവരെ സ്വസ്ഥമായി ഭരിക്കാനാകും. ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിൽ സ്പീക്കർ കൂടി ചേരുമ്പോൾ 100 അംഗങ്ങളാണുള്ളത്. 17 ഇടത്തെ ഉപതെരഞ്ഞെടുപ്പിൽ എട്ടിടത്ത് ജയിക്കാനായാൽ ബിജെപിക്ക് 113 സീറ്റ് ലഭിക്കുകയും നിയമസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ ഭീഷണിയില്ലാതെ യെദ്യൂരപ്പ സർക്കാരിന് മുന്നോട്ടുപോകാനാകും.
advertisement
എംഎൽഎമാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തപ്പോൾ ജനാധിപത്യവിരുദ്ധമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അത്യാഗ്രഹികളായ എംഎൽഎമാർക്ക് ഭരണഘടനാപരമായി ലഭിച്ച ശിക്ഷയാണിതെന്ന് കോൺഗ്രസ് വക്താവ് പ്രതികരിച്ചു. സ്പീക്കറുടെ ഉത്തരവ് കോടതിയും ശരിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം ഈ മാസം 31ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കേണ്ട ബി‌.എസ്. യെദ്യൂരപ്പ സർക്കാരിന് സ്പീക്കറുടെ നടപടി ചില സാഹചര്യത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും. സഭയ്ക്കുള്ളിൽ നിലവിൽ ഭൂരിപക്ഷമുണ്ടെങ്കിലും അംഗത്വം നഷ്ടമായ അംഗങ്ങൾ യെദ്യൂരപ്പയ്ക്കൊപ്പം നിൽക്കാതെ വരുന്ന സാഹചര്യമുണ്ടായാൽ അത് ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കും. തങ്ങളെ വഞ്ചിച്ചുപോയ അംഗങ്ങളെ പാഠം പഠിപ്പിച്ചതിന്‍റെ ആശ്വാസത്തിലാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യം.
advertisement
കർണാടക എപ്പിസോഡ് പ്രതിരോധ വിരുദ്ധ നിയമത്തിലെ എല്ലാ പഴുതുകളും തുറന്നുകാട്ടിയിട്ടുണ്ടെന്നും ഇത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും നിയമ വിദഗ്ധർ കരുതുന്നു. അതേസമയം കർണാടകയിലെ സംഭവവികാസങ്ങൾ കൂറുമാറ്റനിരോധന നിയമത്തിലെ പഴുതുകൾ എടുത്തുകാണിക്കുന്നതാണെന്നും, ഇത് പരിഹരിക്കാൻ സുപ്രീം കോടതിയുടെ ഭരണഘടനബെഞ്ച് ഇടപെടണമെന്നും നിയമവിദഗ്ധർ ആവശ്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
യെദ്യൂരപ്പ സർക്കാരിന് ഗുണമോ ദോഷമോ? വിമത എംഎൽമാരെ അയോഗ്യരാക്കിയത് എങ്ങനെ പ്രതിഫലിക്കും?
Next Article
advertisement
കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.പിക്ക് പരിക്ക്
കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.പിക്ക് പരിക്ക്
  • കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം.പിക്ക് പരിക്കേറ്റു.

  • മര്‍ദനമേറ്റ് മൂക്കില്‍ നിന്ന് രക്തം വന്ന ഷാഫി പറമ്പില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

  • പോലീസ് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

View All
advertisement