advertisement

കശ്മീർ വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം

Last Updated:

അന്ദ്രാബിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) സമർപ്പിച്ച ഹർജിയെ തുടർന്നാണ് ശിക്ഷ

ആസിയ അന്ദ്രാബി
ആസിയ അന്ദ്രാബി
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരമുള്ള കേസിൽ കശ്മീരി വിഘടനവാദിയും ദുഖ്തരൻ-ഇ-മില്ലത്ത് നേതാവുമായ ആസിയ അന്ദ്രാബിക്ക് (Asiya Andrabi) ഡൽഹി കോടതി ജീവപര്യന്തം തടവ് വിധിച്ചു. അവരുടെ രണ്ട് കൂട്ടാളികളായ സോഫി ഫെഹ്മീദ, നഹിദ നസ്രീൻ എന്നിവർക്ക് 30 വർഷം വീതം തടവ് ശിക്ഷ വിധിച്ചു.
യുഎപിഎയിലെ വിവിധ വ്യവസ്ഥകൾ പ്രകാരവും, രാജ്യത്തിനെതിരെ യുദ്ധം ചെയ്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കുറ്റത്തിനും ജനുവരി 14 ന് മൂവരെയും കുറ്റവാളികളായി കണ്ടെത്തിയിരുന്നു.
അന്ദ്രാബിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) സമർപ്പിച്ച ഹർജിയെ തുടർന്നാണ് ശിക്ഷ.
ഇന്ത്യയ്‌ക്കെതിരെ അവർ യുദ്ധം നടത്തിയെന്നും, നാടിനെതിരെയുള്ള ഏതൊരു ഗൂഢാലോചനയും തടയാൻ ശക്തമായ ഒരു സന്ദേശം ആവശ്യമാണെന്നും ഏജൻസി വാദിച്ചിരുന്നു.
എൻ‌ഐ‌എയുടെ കണക്കനുസരിച്ച്, പ്രതികൾ നിരോധിത സംഘടനയായ ദുഖ്തരൻ-ഇ-മില്ലത്തിനെ ഉപയോഗിച്ച് അശാന്തി സൃഷ്ടിക്കുകയും ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുകയും ചെയ്തു. അന്ദ്രാബിക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ നീണ്ട ചരിത്രമുണ്ടെന്നും, ജമ്മു കശ്മീരിലുടനീളം അവർക്കെതിരെ 33 എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഏജൻസി കോടതിയെ അറിയിച്ചു.
advertisement
കൂട്ടുപ്രതികളായ ഫെഹ്മീദയ്ക്കും നസ്രീനും യഥാക്രമം ഒമ്പതും അഞ്ച് എഫ്‌ഐ‌ആറുകളും ഉൾപ്പെടെ ഒന്നിലധികം കേസുകളിൽ ബന്ധമുണ്ട്. യു‌എ‌പി‌എയുടെ 20, 38, 39 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ, ഒരു തീവ്രവാദ സംഘടനയുടെ അംഗത്വവും പിന്തുണയും സംബന്ധിച്ച കുറ്റകൃത്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആരാണ് ആസിയ അന്ദ്രാബി?
62 വയസ്സുള്ള ആസിയ അന്ദ്രാബി, ദുഖ്തരൻ-ഇ-മില്ലത്ത് (ഡിഇഎം) സ്ഥാപകയാണ്, തുടക്കത്തിൽ ഇത് ഒരു സാമൂഹിക പരിഷ്കരണ ഗ്രൂപ്പായി സ്ഥാപിതമായി. 2018 ൽ കേന്ദ്ര സർക്കാർ, പ്രസ്തുത സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും, നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
advertisement
1963 ൽ ജനിച്ച അന്ദ്രാബി ഹോം സയൻസ് പഠിക്കുകയും ശ്രീനഗറിൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. ഡാർജിലിംഗിൽ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിച്ച അവർക്ക് മാതാപിതാക്കളുടെ അനുമതി ലഭിച്ചില്ല. പിന്നീട് അവർ ഇസ്ലാമിക സാഹിത്യത്തിലേക്ക് തിരിഞ്ഞു, അത് അവരുടെ കാഴ്ചപ്പാടുകളെ സാരമായി രൂപപ്പെടുത്തി. തുടർന്ന് 2019 ൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗത്തിൽ ചേർന്നു.
1985 ൽ, ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് പിരിഞ്ഞ ശേഷം അന്ദ്രാബി ദുഖ്തരൻ-ഇ-മില്ലത്ത് സ്ഥാപിച്ചു. ജമ്മു കശ്മീരിൽ മുഖാവരണം നിർബന്ധമാക്കാനുള്ള പ്രചാരണത്തിലൂടെ 1991 ൽ ഈ സംഘം ശ്രദ്ധ നേടി. 1990 ൽ, ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആഷിഖ് ഹുസൈൻ ഫക്തൂവിനെ അവർ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുടെ അമ്മയായ അന്ദ്രാബിയെ 1993 ൽ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് പൊതുസുരക്ഷാ നിയമപ്രകാരം പലതവണ തടങ്കലിൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്.
advertisement
Summary: A Delhi court on Tuesday awarded life imprisonment to Kashmiri separatist and Dukhtaran-e-Millat chief Asiya Andrabi in a case under the Unlawful Activities (Prevention) Act (UAPA). Two of her associates, Sofi Fehmeeda and Nahida Nasreen, were sentenced to 30 years in prison each
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീർ വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement