കേരളവുമായി രഞ്ജി ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ വിദർഭയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം ?

Last Updated:

ഇന്ത്യയുടെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വിദര്‍ഭ

News18
News18
കേരളവുമായി രഞ്ജി ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ വിദർഭയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ. ഇന്ത്യയുടെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദര്‍ഭാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക വിനോദമാണ് ക്രിക്കറ്റ്. രഞ്ജി ട്രോഫിയില്‍ 2017-18ലും 2018-19ലും രണ്ട് തവണ വിദര്‍ഭ വിജയിക്കുകയും നിലവിലെ മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ രഞ്ജി ഫൈനൽ നടക്കുന്നത് അവരുടെ ഹോം ഗ്രൗണ്ടിൽ ആണ്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടിൽ. ഇവിടെ നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്.
എവിടെയാണ് വിദർഭ ?
മഹാരാഷ്ട്രയുടെ ഭാഗമാണ് വിദര്‍ഭ. പത്ത് ലോക്‌സഭാ മണ്ഡലങ്ങളും 11 ജില്ലകളും ചേര്‍ന്നതാണ് മേഖല. മഹാരാഷ്ട്രാ നിയമസഭയില്‍ 62 സീറ്റുകളെ മേഖല പ്രതിനിധീകരിക്കുന്നു. നാഗ്പൂരാണ് ഏറ്റവും പ്രധാനപ്പെട്ട നഗരം. അമരാവതി, അകോല, ചന്ദ്രപൂര്‍, ഗോണ്ടിയ തുടങ്ങിയവയും പ്രധാന പട്ടണങ്ങളാണ്.
വിദര്‍ഭയുടെ വടക്ക് ഭാഗത്ത് മധ്യപ്രദേശും കിഴക്ക് ഭാഗത്ത് ഛത്തീസ്ഗഡും തെക്ക് ഭാഗത്ത് തെലങ്കാനയുമാണ്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ, ഉത്തര്‍ മഹാരാഷ്ട്ര മേഖലകളാണ് വിദര്‍ഭയുടെ പടിഞ്ഞാറ്.
advertisement
മഹാഭാരതവും മറ്റ് പുരാണങ്ങളിലും പറയുന്നത് പ്രകാരം ശ്രീകൃഷ്ണന്റെ ഭാര്യ രുക്മിണിയുടെ നാടാണിത്. വിദർഭാ രാജാവായിരുന്ന ഭീഷ്മകന്റെ പുത്രിയാണ് രുക്മിണി. ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ ശതവാഹന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു വിദര്‍ഭ.
മഹാരാഷ്ട്രയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് വിദര്‍ഭ. വിദര്‍ഭയെ സംസ്ഥാനമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് 1930 മുതല്‍ വിദര്‍ഭ പ്രസ്ഥാനം രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം വിദര്‍ഭ അന്നത്തെ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി.1956ല്‍ ഫസല്‍ അലിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പുനസംഘടന കമ്മീഷന്‍ നാഗ്പൂര്‍ തലസ്ഥാനമാക്കി പ്രത്യേകം വിദര്‍ഭ സംസ്ഥാനം രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.എന്നാൽ 1960ല്‍ സംസ്ഥാന പുനസംഘടനയ്ക്ക് ശേഷം ഈ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും മഹാരാഷ്ട്രയുടെ ഭാഗമായി.
advertisement
അവസാനത്തെ കേരളം-വിദര്‍ഭ മത്സരത്തില്‍ സംഭവിച്ചത്?
വിദര്‍ഭയും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി 2019-20 എലൈറ്റ് ഗ്രൂപ്പ് എ മത്സരം തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 107.4 ഓവറില്‍ 326 റണ്‍സ് നേടി.
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളവുമായി രഞ്ജി ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ വിദർഭയെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം ?
Next Article
advertisement
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
  • സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് KL 90 എന്ന പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നു.

  • KL 90 D സീരീസിൽ സംസ്ഥാന സർക്കാർ, KL 90 A, KL 90 E സീരീസിൽ കേന്ദ്ര സർക്കാർ.

  • KL 90 B, KL 90 F സീരീസിൽ തദ്ദേശ സ്ഥാപനങ്ങൾ, KL 90 C സീരീസിൽ അർധസർക്കാർ.

View All
advertisement