advertisement

ഏകീകൃത സിവിൽ കോഡ്: ലോ കമ്മീഷന് രണ്ടാഴ്ചക്കുള്ളിൽ 8.5 ലക്ഷം പ്രതികരണങ്ങൾ ലഭിച്ചെന്ന് ചെയർമാൻ

Last Updated:

നിയമം രൂപീകരിക്കാനുള്ള ആദ്യ ചുവടുവെയ്പ് എന്ന നിലയിലാണ് പൊതുജനാഭിപ്രായം തേടിയത്.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടര ലക്ഷത്തോളം പ്രതികരണങ്ങൾ തങ്ങൾക്കു ലഭിച്ചതായി ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഋതു രാജ് അവസ്തി. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പ്രതികരണങ്ങൾ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാരിക മാനമുള്ള വിഷയമായതിനാൽ തന്നെ ജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നും ലോ കമ്മീഷൻ അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. 30 ദിവസത്തിനുള്ളിലായിരുന്നു അഭിപ്രായം അറിയിക്കേണ്ടിയിരുന്നത്. നിയമം രൂപീകരിക്കാനുള്ള ആദ്യ ചുവടുവെയ്പ് എന്ന നിലയിലാണ് പൊതുജനാഭിപ്രായം തേടിയത്.
പിന്തുടർച്ചാവകാശം, ദത്ത്, വിവാഹം, വിവാഹമോചനം, എന്നിവയടക്കമുള്ള വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരൊറ്റ നിയമസംഹിതയാണ് ഏകീകൃത സിവിൽ കോഡ്. ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനൽ കോഡ് ഉണ്ട്. എന്നാൽ, സിവിൽ നിയമങ്ങളിൽ അത്തരമൊരു ഏകീകരണം ഇതുവരെയില്ല.
ബിജെപിയുടെ തിരഞ്ഞെടുപ്പു പത്രികയിലെ പ്രധാന വാ​ഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്. ഉത്തരാഖണ്ഡ് ഇതിനകം തന്നെ ഇതിനായി ഒരു കോമൺ കോഡ് രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
advertisement
വ്യക്തിപരമായ വിഷയങ്ങളിൽ എങ്ങനെയാണ് ഇത്തരം വ്യത്യസ്ത നിയമങ്ങളുമായി രാജ്യം മുന്നോട്ടു പോകുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ചിരുന്നു. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും അവരെ പ്രകോപിപ്പിക്കാനും ഈ വിഷയം ഉപയോഗിക്കുന്നതിനെതിരെയും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ തൊഴിലില്ലായ്മ, മണിപ്പൂർ അക്രമം തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കുമോ എന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചത്.
advertisement
ഏകീകൃത സിവിൽ കോഡിന് പിന്തുണ അറിയിച്ച ഒരേയൊരു പ്രതിപക്ഷ പാർട്ടി ആം ആദ്മിയാണ്. എന്നാൽ എഎപി ഇതിനെ ഏകകണ്ഠമായി പിന്തുണക്കുന്നുമില്ല. ഏകീകൃത സിവിൽ കോഡിനെ തത്ത്വത്തിൽ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ എല്ലാ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ തേടിയതിനു ശേഷം മാത്രമേ നിയമം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുള്ളൂ എന്നുമാണ് ആം ആദ്മിയുടെ പ്രതികരണം.
advertisement
2018 ഓഗസ്റ്റിൽ അവസാനിച്ച 21-ാമത് ലോ കമ്മീഷൻ ഈ പ്രശ്നം പരിശോധിക്കുകയും വിഷയത്തിൽ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന്, 2018-ൽ ‘കുടുംബ നിയമത്തിലെ പരിഷ്കാരങ്ങൾ’ (Reforms of Family Law) എന്ന പേരിൽ ഒരു കൺസൾട്ടേഷൻ പേപ്പറും പുറത്തിറക്കിയിരുന്നു. 22-ാമത് ലോ കമ്മീഷനാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പുനരാരംഭിച്ചതും ബന്ധപ്പെട്ടവരിൽ നിന്ന് വീണ്ടും അഭിപ്രായം തേടുകയും ചെയ്തത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഏകീകൃത സിവിൽ കോഡ്: ലോ കമ്മീഷന് രണ്ടാഴ്ചക്കുള്ളിൽ 8.5 ലക്ഷം പ്രതികരണങ്ങൾ ലഭിച്ചെന്ന് ചെയർമാൻ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement