ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം; രാജ്യവ്യാപക പ്രചാരണത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മുസ്ലീം വിഭാഗം

Last Updated:

എകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം ആരാഞ്ഞ് ദേശീയ നിയമ കമ്മീഷന്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദ്രേഷിന്റെ പ്രസ്താവന.

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസിലെ മുസ്ലീം വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബോധവല്‍ക്കരണ പ്രചാരണം നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
”ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളും ‘എല്ലാവർക്കും ഒരു നിയമം’ എന്ന വ്യവസ്ഥയാണ് പിന്തുടരുന്നത്. ഇസ്ലാമിക രാജ്യങ്ങളിലും സ്ഥിതി ഇതു തന്നെയാണ്,” പാര്‍ട്ടി മുഖ്യവക്താവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ഒറ്റ നിയമവ്യവസ്ഥയുള്ള രാജ്യങ്ങളില്‍ മുസ്ലീങ്ങളും താമസിക്കുന്നുണ്ടെന്നും ഇന്ദ്രേഷ് പറഞ്ഞു. ആ നിയമം പാലിക്കുന്നതില്‍ അവര്‍ എതിര്‍പ്പൊന്നും കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യയില്‍ എകീകൃത നിയമം നടപ്പാക്കുന്നതിനെ മുസ്ലീങ്ങള്‍ സംശയത്തോടെ കാണുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ ചോദിച്ചു.
advertisement
ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എകീകൃത സിവില്‍ കോഡിനെപ്പറ്റി മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എകീകൃത സിവില്‍ കോഡിനെപ്പറ്റിയുള്ള ഭയം ഇല്ലാതാക്കാന്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം ആരാഞ്ഞ് ദേശീയ നിയമ കമ്മീഷന്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദ്രേഷിന്റെ പ്രസ്താവന.
” നിരവധി മതവിശ്വാസികള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒറ്റ നിയമമായിരിക്കും ഇതെന്നും” ഇന്ദ്രേഷ് പറഞ്ഞു.
advertisement
അതേസമയം 25 കോടി മുസ്ലീങ്ങളില്‍ 3 ശതമാനം പോലും ബിരുദദാരികളില്ലെന്ന് ദേശീയ മീഡിയ മൈനോറിറ്റി മോര്‍ച്ച നേതാവ് യാസിര്‍ ജിലാനി പറഞ്ഞു.
”സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികഞ്ഞിട്ടും ഇന്നും പിന്നാക്ക വിഭാഗമായി മുസ്ലീം വിഭാഗം തുടരുകയാണ്. എന്താണ് ഇതിന് കാരണമെന്ന് ആലോചിച്ച് നോക്കൂ. നിരവധി മതങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഇന്ത്യയില്‍ എകീകൃത സിവില്‍ കോഡ് എങ്ങനെ മുസ്ലീം വിഭാഗത്തിന് മാത്രം ഭീഷണിയാകും?’ എന്നും യാസിര്‍ ചോദിച്ചു.
advertisement
”ഒരു ജാതിയ്ക്കും മതത്തിനും എതിരെയുള്ള നിയമമല്ല ഇത്. എല്ലാ മതങ്ങളെയും സംരക്ഷിക്കുന്ന നിയമമമാണിത്. മതസാഹോദര്യത്തെ എതിര്‍ക്കുന്നവരാണ് ഏകീകൃത സിവില്‍ കോഡിനെതിരെ വിമര്‍ശനമുന്നയിക്കുന്നതെന്നും’ യാസിര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം; രാജ്യവ്യാപക പ്രചാരണത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മുസ്ലീം വിഭാഗം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement