കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മറ്റും പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയി്ടടുള്ളത്. വോട്ടെണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം വര്‍ധിപ്പിച്ചു. 633 ഹാള്‍ സജ്ജമായി. ഒരു ഹാളില്‍ 14 ടേബിള്‍ എന്നത് ഏഴാക്കി കുറച്ചു. 527 ഹാളില്‍ യന്ത്രവോട്ടും 106 ല്‍ തപാല്‍ ബാലറ്റും എണ്ണും. കാല് ലക്ഷം ജീവനക്കാരെയാണ് എണ്ണലിനായി നിയോഗിച്ചത്.