ന്യൂഡൽഹി: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് പ്രവചിച്ച് News18-IPSOS എക്സിറ്റ് പോൾ ഫലം. അവസാനഘട്ടം കൂടി പൂർത്തിയായ സ്ഥിതിക്ക് എന്താകും അന്തിമ ഫലം എന്നതിലേക്ക് വിരൽചൂണ്ടുന്ന സാധ്യതകളും സൂചനകളുമാണ് എക്സിറ്റ് പോളിലൂടെ ന്യൂസ് 18 പുറത്തുവിടുന്നത്.
ലോകത്തെ ഏറ്റവും മികച്ച പോൾ ഏജൻസിയായ IPSOS ആയി ചേർന്നാണ് ന്യൂസ് 18 എക്സിറ്റ് പോൾ നടത്തുന്നത്. രാജ്യത്തുടനീളം നടത്തിയ കണക്കെടുപ്പിലൂടെയാണ് പാർട്ടികൾക്കും, സഖ്യകക്ഷികൾക്കും ലഭിക്കാൻ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം എക്സിറ്റ് പോളിലൂടെ പ്രവചിക്കുന്നത്.