ചരിത്രമെഴുതി ലോക്സഭ വനിതാ സംവരണ ബില്‍ പാസാക്കി; രണ്ടിനെതിരേ 454 വോട്ട്
- Published by:Arun krishna
- news18-malayalam
Last Updated:
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന അതിപ്രധാനമായ ഭരണഘടനാഭേദഗതി ബില്ലാണ് ലോക്സഭ പാസാക്കിയത്
വനിത സംവരണ ബിൽ ലോക്‌സഭ പാസ്സാക്കി. 454 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ സഭ പാസാക്കിയത്. 2 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്ലീപ് നല്‍കിയാണ് ബില്ലിന്‍ മേല്‍ ലോക്സഭയില്‍ വോട്ടെടുപ്പ് നടത്തിയത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന അതിപ്രധാനമായ ഭരണഘടനാഭേദഗതി ബില്ലാണ് ഒരു കടമ്പ കൂടി കടന്നിരിക്കുന്നത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ തന്നെ കേന്ദ്രം ലോക്സഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
advertisement
Lok Sabha passes Women’s Reservation Bill granting 33% seats to women in Lok Sabha and state legislative assemblies
454 MPs vote in favour of the bill, 2 MPs vote against it pic.twitter.com/NTJz449MRX
— ANI (@ANI) September 20, 2023
ഇന്നലെ ‘നാരിശക്തീ വന്ദന്‍’ എന്ന പേരിലാണ് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഉണ്ടാകുമെന്ന് ബില്ലിൽ പറയുന്നു. എന്നാൽ, ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 20, 2023 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്രമെഴുതി ലോക്സഭ വനിതാ സംവരണ ബില്‍ പാസാക്കി; രണ്ടിനെതിരേ 454 വോട്ട്