'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽപ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
മകൾ ഫർമാൻ ഖാന്റെയും കേരളത്തിൽ നിന്നുള്ള അവന്റെ പരിചയക്കാരുടെയും കെണിയിൽ പൂർണമായും കുടുങ്ങിയിരിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു
ഭോപ്പാൽ: പ്രായപൂർത്തിയാകത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് വൈറൽ താരം മൊണാലിസ ഭോസ്ലെയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡി എസ് പിക്കാണ് പരാതി നൽകിയത്.
2026 മാർച്ചിൽ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാൾ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പാരിതിയിൽ പറയുന്നത്. മകളുടെ വിവാഹം അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയാണ്. മകളെ ലവ് ജിഹാദിന്റെ കെണിയിൽ പെടുത്തിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
'എന്റെ മകൾ നിരപരാധിയും പ്രായപൂർത്തിയാകാത്തവളുമാണ്, ഏതോ തീവ്ര മുസ്ലിം സംഘടന അവളെ ലവ് ജിഹാദ് കെണിയിൽ കുടുക്കിയിരിക്കുകയാണെന്ന് ഞാൻ സംശയിക്കുന്നു. മകൾ എപ്പോഴും അവളുടെ അമ്മയോട് വിശ്വസ്തതയും അനുസരണയുള്ളവളും ആയിരുന്നു; അവൾക്ക് ഒരിക്കലും സ്വന്തം വിവാഹ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. കുറ്റവാളിയായ ഫർമാൻ ഖാൻ എന്റെ മകളെ വിവാഹം കഴിപ്പിക്കാൻ പ്രലോഭിപ്പിച്ചു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഈ മുഴുവൻ കാര്യത്തിലും എന്തോ കുഴപ്പമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു.
advertisement
എന്റെ മകൾ കഴിവുള്ളവളും ജോലിയിലും അഭിനയ ജീവിതത്തിലും സമർപ്പിതയാണ്. മാതാപിതാക്കളുടെ അറിവില്ലാതെ അവൾക്ക് ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം വേണം. മകളുടെ ജീവൻ അപകടത്തിലാണെന്ന് വിശ്വസിക്കുന്നു. അവൾ പ്രായപൂർത്തിയാകാത്തവളും നിരപരാധിയുമാണ്. അവൾ ഫർമാൻ ഖാന്റെയും കേരളത്തിൽ നിന്നുള്ള അവന്റെ പരിചയക്കാരുടെയും കെണിയിൽ പൂർണമായും കുടുങ്ങിയിരിക്കുന്നു. അതുകൊണ്ട് എത്രയും വേഗം നിയമനടപടി സ്വീകരിച്ച് അന്വേഷണം ആരംഭിക്കണം, മകളുടെ ജീവൻ രക്ഷിക്കണം' - പിതാവ് പരാതിയിൽ പറയുന്നു.
advertisement
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയുടെയും ഫര്‍മാന്റെയും വിവാഹം തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. മതപരമായ വേർതിരിവുകൾക്ക് അപ്പുറം സ്നേഹത്തിന് പ്രാധാന്യം നൽകിയ ഈ വിവാഹം വലിയ തോതിൽ ചർച്ചയായിരുന്നു. 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 11(1) പ്രകാരമാണ് ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
advertisement
Summary: The parents of social media influencer Monalisa have filed a formal police complaint with the Mandleshwar DSP in Madhya Pradesh, alleging that their minor daughter was trapped and forced into marriage. The parents claim that Farman Khan, a native of Uttar Pradesh, kidnapped their daughter in March 2026. The complaint alleges that Monalisa was lured into a "Love Jihad" trap by extremist elements. The parents expressed shock, stating they only learned of the marriage through social media.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Bhopal,Madhya Pradesh
First Published :
Mar 18, 2026 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽപ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി








