യുഡിഎഫിനെ ജയിപ്പിച്ചാൽ 15 ദിവസം യുഎഇയിൽ സൗജന്യ താമസം! മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ മോഹന വാഗ്ദാനം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിഷയത്തിൽ മലപ്പുറം ജില്ലാ കലക്ടർ വിനയ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു
മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനിടെ വോട്ടർമാരെയും പ്രവർത്തകരെയും സ്വാധീനിക്കാൻ 'വിദേശയാത്ര' വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ് നേതാവ്. യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് 15 ദിവസത്തെ വിദേശയാത്രയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി വാഗ്ദാനം ചെയ്തത്.
തവനൂരിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ഭാരവാഹികളെ ആവേശഭരിതരാക്കാൻ ബാവ ഹാജി ഈ പ്രഖ്യാപനം നടത്തിയത്. സ്ഥാനാർത്ഥിക്ക് മികച്ച ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് സൗജന്യ വിദേശയാത്ര നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന ആക്ഷേപം ഉയർന്നതോടെ സംഭവം രാഷ്ട്രീയ ചർച്ചയായി മാറി.
വിഷയത്തിൽ മലപ്പുറം ജില്ലാ കലക്ടർ വിനയ് ഗോയൽ അന്വേഷണത്തിന് ഉത്തരവിട്ടു. ലീഗ് നേതാവിന്റെ പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ മലപ്പുറം എസ് പിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ മാധ്യമങ്ങളെ അറിയിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
advertisement
തിരഞ്ഞെടുപ്പിൽ വോട്ടർമാരെയോ പ്രവർത്തകരെയോ പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സി.പി. ബാവ ഹാജിയുടെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Mar 25, 2026 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫിനെ ജയിപ്പിച്ചാൽ 15 ദിവസം യുഎഇയിൽ സൗജന്യ താമസം! മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ മോഹന വാഗ്ദാനം









