advertisement

ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ബിവറേജ് ഷോപ്പ് തുറക്കുമോ? വിശദീകരണവുമായി മന്ത്രി ടി.പി രാമകൃഷ്ണൻ

Last Updated:

Minister TP Ramakrishnan on Bevco shops | കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശത്തിൽ മദ്യവിൽപന ലോക്ക്ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കോട്ടയം: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ ബിവറേജ് ഷോപ്പുകൾ തുറക്കുമോ? ഇക്കാര്യത്തിൽ വിശദീകരണവുമായി എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ രംഗത്തെത്തി. ബിവറേജ് ഷോപ്പുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സന്ദർഭത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാത്തിനെയും എതിർക്കുക എന്നതാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. അതാണ് സ്പ്രിംഗ്ളർ വിഷയത്തിലും പുലർത്തുന്നതെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശത്തിൽ മദ്യവിൽപന ലോക്ക്ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഇളവ് വരുത്തിയ ജില്ലകൾക്ക് ബാധകമാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ബിവറേജ് ഷോപ്പ് തുറക്കുമോ? വിശദീകരണവുമായി മന്ത്രി ടി.പി രാമകൃഷ്ണൻ
Next Article
advertisement
നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം
നിയമസഭാ തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന്; പുതുച്ചേരിയിലും അസമിലും 9ന്‌; ബംഗാളിൽ രണ്ട് ഘട്ടം
  • തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, പുതുച്ചേരിയിലും അസമിലും 9ന്

  • പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് ഏപ്രിൽ 23, 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിരിക്കും

  • അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4-നാണ് നടക്കാൻ തീരുമാനിച്ചിരിക്കുന്നു

View All
advertisement